മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്യാമിലി. ഇപ്പോഴും ബേബി ശ്യാമിലി എന്ന ഓമനപ്പേരിലാണ് ഈ നടി ഇപ്പോഴും മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. മാളൂട്ടി എന്ന ചിത്രത്തിലൂടെ ആണ് ബേബി ശ്യാമിലി മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറുന്നത്. ബാലതാരമായി തന്നെ തുടങ്ങി പിന്നീട് മലയാളത്തിലെയും തമിഴിലേയും നമ്പർവൺ താരങ്ങളിൽ ഒരാളായി മാറിയ ശാലിനിയുടെ സഹോദരിയാണ് ശ്യാമിലി.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ശ്യാമിലി. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരെ ശാമിലി അറിയിക്കാറുണ്ട്. ഇൻസ്റ്റഗ്രാം വഴി ശ്യാമിലി പുറത്തുവിട്ട കുറച്ചു ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. താൻ തന്നെ വരച്ച ചിത്രങ്ങളാണ് ശ്യാമിലി പുറത്തുവിട്ടത്.
താരത്തിന് ഇത്തരത്തിൽ ഒരു കഴിവ് ഉണ്ടായിരുന്നു എന്ന് പ്രേക്ഷകർ ഇപ്പോഴാണ് തിരിച്ചറിയുന്നത്. എല്ലാവരും കമൻറുകളിൽ അവരുടെ അമ്പരപ്പ് പ്രകടിപ്പിക്കുന്നുണ്ട്. നിരവധി തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ അഭിനയിച്ചു കൊണ്ട് തന്നെ പല ഭാഷകളിൽ ആയിട്ടാണ് കമൻറുകൾ വരുന്നത് എന്നതും ശ്രദ്ധേയമാണ്.
വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്നെ കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ ആണ് ശ്യാമിലി മലയാളസിനിമയിലേക്ക് നായികയായി കടന്നുവരുന്നത്. പിന്നീട് സിനിമകളിൽ അധികം സജീവമായി ഇല്ലെങ്കിൽ പോലും ധാരാളം ആരാധകരെ സ്വരൂപിച്ച താരം കൂടിയാണ് ഇവർ.