അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയില്‍ വന്‍ ജനതിരക്ക് ആണ് അനുഭവപ്പെടുന്നത്. വന്‍ തിരക്ക് കണക്കിലെടുത്ത് അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നീട്ടിയ ദര്‍ശന സമയം വ്യക്തമാക്കി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ദര്‍ശനത്തിന്റെ ആരതിയുടെയും സമയക്രമം പുറത്തുവിട്ടു.
പുതുക്കിയ സമയക്രമം പ്രകാരം ശ്രീംഗാര്‍ ആരതി രാവിലെ 4.30നും മംഗള ആരതി 6.30നുമാകും നടക്കുക. രാവിലെ 7 മണിമുതല്‍ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പ്രവേശിക്കാം.
ഭോഗ് ആരതി ഉച്ചയ്ക്കും വൈകിട്ടത്തെ ആരതി രാത്രി 7.30നുമാകും നടക്കുക. ഭോഗ് ആരതിയുടെ രണ്ടാംഘട്ടം രാത്രി എട്ടിനും നടക്കും.
രാത്രി പത്തിന് ശയന് ആരതിയോടെ ഒരു ദിവസത്തെ പൂജകള്‍ക്ക് സമാപനമാകും. പ്രധാനമന്ത്രിയുടെ നേതൃത്വത്തലാണ് പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ അയോദ്ധ്യയില്‍ നടന്നത്.
പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത ആദ്യ ദിനം തന്നെ മൂന്ന് ലക്ഷത്തോളം പേരാണ് സന്ദര്‍ശനം നടത്തിയത്. പിന്നാലെയുള്ള ദിവസങ്ങളിലും ഇതേ തിരക്ക് അനുഭവപ്പെട്ടിരുന്നു.