Film News

പേടിച്ചിട്ടാണോ കണ്ണ് തുറന്ന് തപസ് ചെയ്യുന്നേ എന്ന് ആരാധകന്‍, അശ്വതി ശ്രീകാന്ത് നല്‍കിയ മറുപടി ഇതാണ്

കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തി ശ്രദ്ധ നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. താരത്തിന്റെ വിവാഹവാര്‍ഷികമാണ് ഇന്ന.് വാര്‍ഷിക ദിനത്തില്‍ തന്റെ വിവാഹത്തെക്കുറിച്ച് താരം രസകരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കയാണ് അശ്വതി.

- Advertisement -

അവതാരകയായി മലയാളി മിനസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ആളാണ് അശ്വതി ശ്രീകാന്ത്. റോഡിയോ ജോക്കിയായി ആരംഭിച്ച അശ്വതി കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. പിന്നീട് മലയാളി വീട്ടമ്മ, ശ്രീകണ്ഠന്‍ നായര്‍ ഷോ, കോമഡി മസാല, നായിക നായകന്‍ തുടങ്ങി നിരവധി മിനിസ്‌ക്രീന്‍ പരിപാടികളില്‍ അശ്വതി അവതാരകയായി എത്തിയിരുന്നു.

നിലവില്‍ ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഭര്‍ത്താവിനോടും മകളോടുമൊപ്പമുളള ചിത്രങ്ങളും തന്റെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ പങ്കുവച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ തപസ് ചെയ്യുന്ന ലുക്കിലുള്ള പുതിയ ചിത്രം പങ്കുവച്ച് എത്തുകയാണ് അശ്വതി. കണ്ണുകള്‍ അടച്ച് ഒറ്റക്കാലില്‍ തപസ് ചെയ്യുന്ന ചിത്രമാണ് അശ്വതി പങ്കുവച്ചത്. വരം വല്ലതും കിട്ടിയാല്‍ അറിയിക്കാമെന്നും അശ്വതി കുറിക്കുന്നു.

എന്നാല്‍ ചിത്രത്തിന് താഴെ ആരാധകന്‍ എത്തി നല്‍കിയ രസകരമായ മറുപടിയാണ് വൈറലായി മാറുന്നത്. പുലിയേയും ആനയേയും പേടിച്ചിട്ടാണോ കണ്ണ ്
തുറന്ന് തപസ് ചെയ്യുന്നേ എന്ന് ആരാധകന്‍ ചോദിക്കുന്നത്. അതിന് അശ്വതി രസകരമായ മറുപടിയും ഏറ്റെടുക്കുകയാണ്. ഫോട്ടോ എടുക്കാന്‍ ഏല്‍പിച്ചവള്‍ മുങ്ങിയോ എന്ന് നോക്കുകയാ എന്നാണ് അശ്വതി കുറിക്കുന്നത്. കള്ളക്കണ്ണിട്ട് നോക്കുന്നവര്‍ക്ക് വരം നല്‍കില്ലെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.

 

Abin Sunny

Share
Published by
Abin Sunny

Recent Posts

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

4 hours ago

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…

5 hours ago

സിനിമാ മേഖലയിൽ കനത്ത നഷ്ടം, ഹൃദയാഘാതം ആണ് മരണകാരണം, നടൻ ഫിറോസ് ഖാൻ അന്തരിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും…

5 hours ago

നവാസുദ്ദീൻ സിദ്ധിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ അറസ്റ്റിൽ, ആരോപിക്കപ്പെടുന്നത് ഗുരുതരമായ കുറ്റം, 2018 വർഷത്തിലും മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില…

5 hours ago