പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിക്ക് ജാമ്യം. അസമിലെ കൊക്രജാര്‍ കോടതിയാണ് ജിഗ്നേഷ് മേവാനിക്ക് ജാമ്യം നല്‍കിയത്.
ഗോഡ്സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും അഭ്യര്‍ഥിക്കണമെന്നായിരുന്നു ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്. സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് കാട്ടി അസം സ്വദേശി അനുപ് കുമാര്‍ ദേ എന്നയാള്‍ മേവാനിക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജിഗ്നേഷിനെ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി.ജെ.എം) കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്ന് മേവാനിയെ കൊക്രജാര്‍ ജയിലിലേക്ക് ആദ്യം കൊണ്ടുപോയി. മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡി ഞായറാഴ്ച അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്.