ശ്യാം പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരമാണ് ആസിഫ് അലി. ഇതിനുമുൻപും ടെലിവിഷൻ അവതാരകനായി താരം രംഗത്ത് ഉണ്ടായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും പിന്നീട് മികച്ച വേഷങ്ങൾ അധികം താരത്തെ തേടി എത്തിയില്ല. പിന്നീട് വന്നത് അധികം ചെറിയ റോളുകളായിരുന്നു. പലപ്പോഴും സിനിമ വേണ്ട എന്ന് വയ്ക്കേണ്ട അവസ്ഥ പോലും ഉണ്ടായിരുന്നു എങ്കിലും താരം അതിനെയെല്ലാം അതിജീവിച്ചു കൊണ്ട് പിന്നീട് മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി.
സമ ആണ് ആസിഫ് അലിയുടെ ഭാര്യ. ഏകദേശം ഏഴ് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്. മലയാള സിനിമാ ലോകം ഏറെ ആഘോഷത്തോടെ ഏറ്റെടുത്ത വിവാഹങ്ങളിൽ ഒന്നായിരുന്നു ഇത്. ആസിഫ് അലിയുടെ കുടുംബവിശേഷങ്ങൾ എല്ലാം മലയാളികൾക്ക് ഇന്ന് പ്രിയപ്പെട്ടതാണ്. ആദം, ഹയ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ആസിഫ് അലിക്ക്. ഇപ്പോൾ തൻറെ ജീവിതത്തിലെ ചില രഹസ്യങ്ങൾ തുറന്നു പറയുകയാണ് ആസിഫലി. തനിക്ക് ഒരുപാട് ഗേൾ ഫ്രണ്ട്സ് ഉണ്ടായിട്ടുണ്ട് എന്നും അതെല്ലാം തന്നെ ഭാര്യക്ക് അറിയാം എന്നും വെളിപ്പെടുത്തുകയാണ് കാരണം.
ഗേൾ ഫ്രണ്ട് എന്ന് പറയുമ്പോൾ അത് കാമുകിമാർ തന്നെ ആവണമെന്നില്ല. തന്നെ പഠിപ്പിച്ച ടീച്ചർമാർ ആവാം, തന്നെ പല ഘട്ടങ്ങളിലും സഹായിച്ച വ്യക്തികൾ ആകാം. അങ്ങനെ ജീവിതത്തിൽ ഒരുപാട് പെൺകുട്ടികൾ വന്നു പോയിട്ടുണ്ട്. തന്നെ ആദ്യം സിനിമയിലേക്ക് വിളിച്ചത് ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് ആയിരുന്നു. ആ സമയത്ത് ഭയങ്കര വിഷമം ഉണ്ടായിരുന്നു എന്നും അതിനെയെല്ലാം അതിജീവിക്കാൻ സഹായിച്ചത് ഒരുപാട് പേർ ഉണ്ടായിരുന്നു എന്നും, അതിൽ കുറെ ഗൾഫടക്കം ഉണ്ടായിരുന്നു എന്നും താരം പറയുന്നു.
താൻ എല്ലാം തുറന്നു പറയുന്ന ആളാണ് എന്നും പഴയ കഥകളെല്ലാം ഓർത്തെടുക്കാൻ തനിക്ക് ഇഷ്ടം ആണ് എന്നും ആസിഫ് അലി പറയുന്നു. പണ്ട് പറ്റിയ അബദ്ധങ്ങൾ എല്ലാം സമയോട് പറയാറുണ്ട് എന്നും താരം പറയുന്നു. തൻറെ പല ഗേൾ ഫ്രണ്ട്സിനെയും സമ കണ്ടിട്ടുണ്ട് എന്നും അവരുമായി നല്ല അടുപ്പമാണ് ഉള്ളതെന്നും ആസിഫ് അലി വെളിപ്പെടുത്തുന്നു. ഭാര്യയോട് എല്ലാം തുറന്നു പറയുന്നത് വളരെ നല്ല ശീലമാണ് എന്നും എന്നാൽ ഭാര്യ ആണ് ഇത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങളോട് പറഞ്ഞത് എങ്കിൽ എങ്ങനെയായിരിക്കും നിങ്ങളുടെ പ്രതികരണം എന്നുമാണ് ഒരു കൂട്ടം ആളുകൾ ആസിഫ് അലിയോട് ചോദിക്കുന്നത്.