മലയാളികളുടെ പ്രിയ നായകനാണ് ആസിഫ് അലി. തൻറെതായ കഴിവു കൊണ്ട് മലയാളസിനിമയിൽ സ്ഥാനം ഉണ്ടാക്കി എടുത്ത നടനാണ് താരം. ഒരു പിടി ചിത്രങ്ങളാണ് താരത്തിൻ്റെതായി പുറത്തു വരാൻ ഇരിക്കുന്നത്. മഹേഷും മാരുതിയും എന്ന ചിത്രമാണ് അതിലൊന്ന്.
ആസിഫ് അലിയെ നായകനാക്കി സേതുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മണിയൻvപിള്ള രാജു പ്രൊഡക്ഷൻസിനൊപ്പം വി എസ് എൽ ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ നായക വേഷം ചെയ്യുന്നത് ആസിഫലി ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ നായകനോളം തന്നെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രവും ഈ ചിത്രത്തിലുണ്ട്.
ഒരു മാരുതി കാർ ആണ് ആ താരം. 1984 മോഡൽ ഒരു കാറായിരുന്നു സിനിമയ്ക്കായി വേണ്ടിയിരുന്നത്. കാർ പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞെങ്കിലും ചിത്രം മുന്നോട്ടു പോകണമെങ്കിൽ കൂടുതൽ മുന്നൊരുക്കങ്ങൾ വേണ്ടി വന്നു. മലപ്പുറത്തെ ഓൺറോഡ് ടീമാണ് ഇതിന് സഹായിച്ചത്.
പഴയ കാർ ആയതു കൊണ്ട് തന്നെ സ്പെയർ പാർട്സുകൾ ഒന്നും കിട്ടുവാൻ ഉണ്ടായിരുന്നില്ല. അങ്ങനെ കാർ പുതുക്കി എടുക്കേണ്ടത് എങ്ങനെയെന്ന് ആലോചിക്കുമ്പോഴാണ് ഓൺറോഡ് ടീം സഹാത്തിനെത്തിയത്. രാജ്യത്തെ വിവിധ ഇടങ്ങളിൽ നിന്നും സ്പെയർ പാർട്സ് കൊണ്ടു വന്ന് കാറിനെ അവർ പുതുക്കി എടുത്തു. അങ്ങനെ പുതുക്കി എടുത്ത് കാറിനെ സംവിധായകൻ സേതുവും നിർമാതാവ് മണിയൻ പിള്ള രാജുവും നായകൻ ആസിഫലിയും ചേർന്ന് ഓൺ റോഡ് ബോഡി ഷോപ്പിൽ നിന്നും പുറത്തിറക്കി. എന്തായാലും മലയാള ചലച്ചിത്ര മേഖലയിൽ ഇനി ഈ കാറാണ് വിലസാൻ പോകുന്നത് എന്നാണ് സംസാരം.