ഇന്ത്യൻ സിനിമാലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മരണവാർത്തയാണ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെത്. സിനിമയിൽ തനിക്ക് അവസരം കുറഞ്ഞു വരുന്നതിനാലും തന്നെ ഒതുക്കാൻ ബോളിവുഡിലെ പ്രബല ശക്തികൾ ശ്രമിക്കുന്നുണ്ട് എന്ന കാരണത്താലും ആണ് സുശാന്ത് ആത്മഹത്യ ചെയ്തത്. തുടർന്ന് നെപ്പൊട്ടിസം, ഡിപ്രഷൻ അടക്കമുള്ള വിഷയങ്ങൾ വലിയ ചർച്ചയായി എങ്കിലും ഇപ്പോൾ വാർത്തകളെല്ലാം നടി റിയ ചക്രവർത്തിക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്.
എന്നാൽ കൂടുതൽ സങ്കടപ്പെടുത്തുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സുശാന്ത് മരിക്കുന്നതിനു മൂന്നാഴ്ച മുൻപ് പോലും സുശാന്തിന്റെ മാനേജർ ബോളിവുഡിലെ പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപിനെ ബന്ധപ്പെട്ട് സുശാന്തിന് ഒരു വേഷം നൽകണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ മറ്റു പല കാരണങ്ങളാൽ വേഷം നൽകാൻ സാധിക്കുകയില്ല എന്നായിരുന്നു അനുരാഗ് കശ്യപ് നൽകിയ മറുപടി. സുശാന്ത് “കുഴപ്പക്കാരൻ ആയ വ്യക്തി” ആണ് എന്നായിരുന്നു അനുരാഗ് കശ്യപ് നൽകിയ മറുപടി. ഈ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് സംവിധായകൻ തന്നെയാണ് ഇപ്പോൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
“നടന്മാർക്ക് വേണ്ടി അവസരങ്ങൾ ചോദിച്ചു നിർബന്ധിക്കുന്നത് താങ്കൾക്ക് ഇഷ്ടമല്ല എന്നറിയാം. പക്ഷേ ഞാനിപ്പോൾ അങ്ങനെ ചെയ്യുന്നതിൽ താങ്കൾക്ക് വിരോധമില്ല എന്ന് കരുതുന്നു..
താങ്കൾ ചെയ്യാനിരിക്കുന്ന സിനിമകളിൽ സുശാന്തിനെ ഭാഗമാകുവാൻ സാധിക്കുമെങ്കിൽ അത് വലിയ കാര്യമാണ്..
ഒരു പ്രേക്ഷകൻ എന്ന നിലയിൽ നിങ്ങൾ രണ്ടുപേരും ഒരുമിക്കുന്നത് കാണാൻ ഞാൻ ഏറെ താല്പര്യപ്പെടുന്നു.” – ഇതായിരുന്നു സുശാന്തിന്റെ മാനേജർ അനുരാഗ് കശ്യപിന് അയച്ച സന്ദേശം.
ഇതിന് അനുരാഗ് കശ്യപ് നൽകിയ മറുപടി ഇപ്രകാരമാണ്, “അവൻ വളരെ കുഴപ്പക്കാരൻ ആയ വ്യക്തിയാണ്. സിനിമയിൽ വരുന്നതിനു മുൻപ് തന്നെ എനിക്ക് അവനെ അറിയാം”. ഇത്രയും മാത്രമാണ് അനുരാഗ് കശ്യപ് പറഞ്ഞത്. എന്തുകൊണ്ടാണ് സുശാന്തിനെ കുഴപ്പക്കാരൻ ആയ വ്യക്തി എന്ന് വിശേഷിപ്പിച്ചത് എന്ന് അനുരാഗ് വെളിപ്പെടുത്തിയിട്ടില്ല.
I am sorry that I am doing this but this chat is from three weeks before he passed away. Chat with his manager on 22 May .. havent don’t it so far but feel the need now .. yes I didn’t want to work with him for my own reasons .. https://t.co/g4fLmI5g9h pic.twitter.com/cHSqRhW9BD
— Anurag Kashyap (@anuragkashyap72) September 9, 2020