ചിദംബരം സംവിധാനം ചെയ്ത് പുറത്ത് എത്തിയ പുതിയ ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.
ചിത്രത്തിന് സോഷ്യൽ മീഡിയ നിറയെ പ്രശംസകൾ ആണ്. നിരവധി പേരാണ് ചിത്രത്തിനെ പ്രശംസിച്ച് എത്തുന്നത്.
ഇതിനിടയില്‍ ഇപ്പോഴിത ചിത്രം കണ്ട ആവേശം പങ്കുവയ്ക്കുകയാണ് നടന് ആന്റണി വര്‍ഗീസ്.
‘ മഞ്ഞുമ്മല്‍ ബോയ്സ് ‘… കിടു എന്ന് പറഞ്ഞാല്‍ പോരാ കിക്കിടു… നമ്മടെ മലയാളസിനിമ നമ്മടെ മഞ്ഞുമ്മല്‍ ബോയ്സ് ഇന്ത്യ മൊത്തം ചര്‍ച്ചയാകുന്നത് കാണുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല എന്നാണ് താരം പറയുന്നത്.
ക്ലൈമാക്സില്‍ ആവേശംമൂത്ത് കയ്യില്‍ സ്റ്റിച് ഇട്ടത് ഒര്‍ക്കാതെ കയ്യടിച്ചതാ ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു എന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. താരത്തിന്റെ കുറിപ്പ്-
‘ മഞ്ഞുമ്മല്‍ ബോയ്സ് ‘… കിടു എന്ന് പറഞ്ഞാല്‍ പോരാ കിക്കിടു… നമ്മടെ മലയാളസിനിമ നമ്മടെ മഞ്ഞുമ്മല്‍ ബോയ്സ് ഇന്ത്യ മൊത്തം ചര്‍ച്ചയാകുന്നത് കാണുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല…
ഓരോരുത്തരെ എടുത്തു പറയുന്നില്ല എല്ലാരും സൂപ്പര്‍. ഇനി ട്രിപ്പ് എപ്പോള്‍ പോയാലും ആദ്യം ഓര്‍മ്മവരിക ഈ സിനിമയായിരിക്കും. അത്രക്കാണ് ഈ സിനിമ നമ്മടെ ഉള്ളിലേക്കു കയറുന്നത്. ക്ലൈമാക്സില്‍ ആവേശംമൂത്ത് കയ്യില്‍ സ്റ്റിച് ഇട്ടത് ഒര്‍ക്കാതെ കയ്യടിച്ചതാ ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു????… എന്നാലും ഈ മഞ്ഞുമ്മല്‍ ബോയ്സ് മലയാള സിനിമയുടെ സീന്‍ മാറ്റും.
അതേസമയം റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും കുതിപ്പ് നടത്തുകയാണ്.
മലയാളത്തില്‍ കൂടാതെ തമിഴിലും ചിത്രം വന്‍ വിജയം നേടിയിരിക്കുകയാണ്. തമിഴ്നാട്ടില്‍ ചിത്രത്തിന്റെ പല ഷോകളും ഹൗസ് ഫുള്ളാണ്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു കഴിഞ്ഞു.