മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഒരു സാധാരണക്കാരിയായ വീട്ടമ്മ നേരിടേണ്ടിവരുന്ന അസാധാരണമായ വെല്ലുവിളികളുടെ കഥയാണ് പരമ്പര പറയുന്നത്. സുമിത്ര എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി മീരാ വാസുദേവ് ആണ്. ഇവരുടെ മക്കളുടെയും മുൻ ഭർത്താവിൻ്റെയും ജീവിതത്തിലൂടെയാണ് കഥ കടന്നു പോകുന്നത്. പരമ്പരയിൽ സുമിത്രയുടെ മകൻ ഡോക്ടർ അനിരുദ്ധ് ആയി വേഷമിടുന്നത് ആനന്ദ് നാരായണൻ എന്ന നടനാണ്. അനിരുദ്ധിൻ്റെ സീനിയർ ഡോക്ടർ ഇന്ദ്രജ അനിരുദ്ധിനോട് മോശമായി പെരുമാറിയിരുന്നു. അതിൽനിന്നും അനിരുദ്ധ് ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത് എല്ലാം ആണ് ഇപ്പോൾ പരമ്പരയിൽ കാണിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയിൽ ഇന്ദ്രജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് എത്തുന്നത് അമൃത ഗണേഷ് എന്ന നടിയാണ്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ആനന്ദ്. കഴിഞ്ഞദിവസം തൻറെ വീട് സന്ദർശിക്കുവാൻ അമൃത എത്തിയിരുന്നു. അമൃതയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രമാണ് ആനന്ദ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. രസകരമായ ക്യാപ്ഷൻ ആണ് താരം ചിത്രത്തിന് നൽകിയത്. “ദൈവമേ, ഈ ഇന്ദ്രജ മാഡം എന്നെ വീട്ടിലും ജീവിക്കാൻ സമ്മതിക്കില്ലെ?” എന്നായിരുന്നു ആനന്ദ് ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ.
ചിത്രത്തിൽ ഇരുവർക്കും ഒപ്പം ആനന്ദിൻ്റെ ഭാര്യ കൂടി ഉണ്ട്. ചിത്രം പങ്കുവെച്ച ഉടൻതന്നെ അതിനുതാഴെ അമൃതയുടെ കമൻറ് എത്തി. “സമ്മതിക്കില്ല അനിരുദ്ദേ, സമ്മതിക്കില്ല” എന്നായിരുന്നു അമൃത നടത്തിയ കമൻറ്. അമൃത രണ്ട് ദിവസം തൻറെ വീട്ടിൽ ഉണ്ടാകും എന്ന് ആണ് ചില കമൻറുകൾക്ക് അനിരുദ്ധ് മറുപടിയായി പറയുന്നത്. ഇവിടെയും അനിരുദ്ധന് രക്ഷയില്ല, അനിരുദ്ധിനെ എന്തുചെയ്താലും വിട്ടുകൊടുക്കരുത് എന്നൊക്കെയാണ് ആരാധകർ തമിഴ് രൂപയാണ് ആനന്ദിൻ്റെ ഭാര്യയോട് പറയുന്നത്.
പരമ്പരയിൽ പലതവണ താരത്തെ ബോധംകെടുത്തിയും, പകുതി ബോധത്തിൽ ആക്കിയും ഇന്ദ്രജ പല രീതിയിലുള്ള സെൽഫികൾ എടുത്തിരുന്നു. ആ അനിരുദ്ധ് തന്നെ ആണല്ലോ ഇപ്പോൾ ഇന്ദ്രജയ്ക്ക് ഒപ്പം നിന്ന് സെൽഫി എടുക്കുന്നത് എന്നാണ് ആരാധകർ ആശ്വാസത്തോടെ പറയുന്നത്. സംപ്രേക്ഷണം ആരംഭിച്ച നാൾ മുതൽ മലയാളത്തിലെ നമ്പർ വൺ സീരിയൽ ആയി തുടരുകയാണ് കുടുംബവിളക്ക്. ഇടയ്ക്ക് ഒന്ന് സാന്ത്വനത്തിന് മുൻപിൽ തോറ്റുപോയി എങ്കിലും അടുത്ത ആഴ്ച തന്നെ ശക്തമായ തിരിച്ചുവരവ് ആയിരുന്നു കുടുംബവിളക്ക് നടത്തിയത്.