ആന്ധ്രപ്രദേശില്‍ ഒറ്റയടിക്ക് 13 ജില്ലകള്‍ പ്രഖ്യാപിച്ച് വൈ.എസ് ജഗന്മോഹന് റെഡ്ഡി സര്‍ക്കാര്‍. ആന്ധ്രയില്‍ ആകെ പതിമൂന്ന് ജില്ലകളായിരുന്നു ഉണ്ടായിരുന്നത്. 13 ജില്ലകള്‍ കൂടി പ്രഖ്യാപിച്ചതോടെ ആകെ 26 ജില്ലകളായി.
നാളെയാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. നാളെ തന്നെ ജില്ലകളില്‍ ചുമതലയേറ്റെടുക്കാന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ജില്ലകളുടെ പോര്‍ട്ടലുകളും ഹാന്‍ഡ് ബുക്കുകളും അദ്ദേഹം തന്നെ നാളെ പ്രകാശനം ചെയ്യും.
വാര്‍ഡുകളിലും ഗ്രാമങ്ങളിലും അക്ഷീണം പ്രവര്‍ത്തിച്ച വളണ്ടിയര്‍മാരെ ഏപ്രില്‍ ആറിന് മുഖ്യമന്ത്രി അഭിനന്ദിക്കും. ജില്ലകള്‍ പുനഃക്രമീകരിക്കാനായി നാലു ഉപസമിതികള്‍ മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ചിരുന്നു.