അമൃതം ഗമയ എന്ന ബാന്റിലൂടെ മലയാളികളുടെ പ്രിയങ്കരികളായി മാറിയ സഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഒരാള്‍ സംഗീതത്തിന്റെ വഴിയാണ് തിരഞ്ഞെടുത്തത് എങ്കില്‍ മറ്റൊരാള്‍ അഭിനയവും മോഡലിങ്ങുമാണ് പാഷനാക്കിയത്.
അമൃതം ഗമയയില്‍ ഇരുവരും ഒരുമിച്ച് എത്തിയതോടെ ബാന്റ് ശ്രദ്ധേയമായി തീരുകയും ചെയ്തു.
ബിഗ്ബോസ് രണ്ടാം സീസണിലേക്കുള്ള താരസുന്ദരിമാരുടെ കടന്ന് വരവ് മിനി സ്ക്രീന്‍ പ്രേക്ഷകരെ കൂടുതല്‍ അടുപ്പിക്കുകയും ചെയ്തു. ബിഗ്ബോസ് സീസണ് രണ്ടില്‍ രജിത്ത് കുമാറിനൊപ്പം തന്നെ അമൃതയും അഭിരാമിയും ശ്രദ്ധേയമായ മത്സാര്‍ത്ഥികളായി തീര്‍ന്നിരുന്നു.
ഷോ കോവിഡിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയെങ്കില്‍ പോലും ഷോയ്ക്ക് പുറത്തും ഈ വ്യക്തിബന്ധങ്ങള്‍ കാത്ത് സൂക്ഷിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് അമൃത പ്രതികരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും മാത്രമല്ല യൂട്യൂബിലും താര സഹോദരിമാര്‍ സജീവമാണ്. ഇപ്പോഴിതാ സഹോദരിമാര്‍ക്കൊപ്പമുള്ള സുന്ദര നിമിഷങ്ങള്‍ പങ്കുവച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്. അഭിരാമിക്കും മറ്റ് രണ്ട് പെണ്കുട്ടികള്ക്കുമൊപ്പമുള്ള ചിത്രമാണ് അമൃത പങ്കുവച്ചത്. അതീവ ഗ്രാമറസായിട്ടാണ് താര സുന്ദരികള്‍ ചിത്രത്തില്‍ പ്രതൃക്ഷപ്പെടുന്നത്. താരങ്ങളുടെ ചിത്രങ്ങള്‍ മികച്ച പിന്തുണയും ലഭിക്കുന്നുണ്ട്.