കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെയാണ് അമൃത നായര്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ആദ്യം ശീതളായിരുന്ന പാര്‍വ്വതി പരമ്പരയില്‍ നിന്നും പോയതിന് പിന്നാലെയാണ് ആ സ്ഥാനത്ത് അമൃത എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അമൃതയെ പ്രേക്ഷകര്‍ ശീതളായി കണ്ടുതുടങ്ങി. താന്‍ അഭിനയത്തിലേക്ക് എത്തിയതിനെക്കുറിച്ചെല്ലാം താരം തുറന്ന് പറഞ്ഞിരുന്നു. ഇനി തന്റെ ലക്ഷ്യം സിനിമയാണെന്നും നേരത്തെ നടി വ്യക്തമാക്കിയിരുന്നു.
ശീതളായി തിളങ്ങി നില്‍ക്കവെയാണ് താരം ഈ പരമ്പരയില്‍ നിന്ന് പിന്മാറിയത്. ഇത് ആരാധകരെ ഏറെ സങ്കടത്തിലാക്കിയിരുന്നു. പ്രേക്ഷകര്‍ ഒന്നടങ്കം അമൃത പരമ്പരയിലേക്ക് തിരിച്ചുവരണം എന്നും ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ സ്വയം ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു എന്ന് അമൃത പ്രതികരിച്ചിരുന്നു.
ഇപ്പോള്‍ അമൃത പങ്കുവെച്ച വീഡിയോ ആണ് വൈറല്‍ ആവുന്നത്. ‘പട്ടണപ്രവേശം’ എന്ന സിനിമയില്‍ ശ്രീനിവാസനൊപ്പമുള്ള ഏറെ രസകരമായ പെയര്‍ സീനാണ് അമൃത പുനരാവിഷ്ക്കരിച്ചിരിക്കുന്നത്. ‘മുന്കോപക്കാരെ എനിക്ക് വലിയ ഇഷ്ടവാ ‘ എന്ന ഡയലോഗുമായാണ് വീഡിയോ താരം പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
നൈറ്റിയിലെത്തിയുള്ള താരത്തിന്റെ പുതിയ വീഡിയോ ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. ‘വേലക്കാരിയായിരുന്താലും നീയെന്‍ മോഹനവല്ലി’, ‘നീ വിചാരിക്കുന്ന പോലുള്ള ആപ്പയും ഉപ്പയും ഒന്നും അല്ല ഞാന്‍’ ഞാന്‍ തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.