മലയാളികൾക്ക് വളരെ അധികം സുപരിചിതമായ വ്യക്തിയാണ് അമല ഷാജി.സോഷ്യൽ മീഡിയ വഴി നിരവധി ആരാധകരെ ഉണ്ടാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.തമിഴ് നാട്ടിലാണ് താരത്തിന് കൂടുതൽ ആരാധകർ.കഴിഞ്ഞ ദിവസം തൊട്ട് അമലയുടെ അമ്മ ബീന ഷാജിയാണ് സോഷ്യൽമീഡിയയിലെ ചർച്ച വിഷയം.ഇൻഫ്ലൂവൻസർ ഗ്രീഷ്മ ബോസിനെ ബോഡി ഷെയിം ചെയ്ത് കമന്റ് കുറിച്ചതിന്റെ പേരിലാണ് ബീന ഷാജി സോഷ്യൽമീഡിയയുടെ വിമർശനം ഏറ്റുവാങ്ങുന്നത്. മൂന്ന് ലക്ഷത്തിന് മുകളിൽ ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സുള്ള ഗ്രീഷ്മ ഓൺവോയ്സിൽ കാലിക പ്രസക്തിയുള്ള വിഷയങ്ങൾ കോമഡി കണ്ടന്റായി ചെയ്യുന്ന വ്യക്തിയാണ്.’നിനക്ക് നാണമില്ലേ… കൗമാതാവിന്റെ ബാക്ക് പോലുള്ള മുഖവും വെച്ച് ചിരിച്ച് കാണിക്കാൻ’, എന്നായിരുന്നു ബീന ഷാജി കുറിച്ചത്.
അതെ സമയം ഗ്രീഷ്മ ഉടൻ തന്നെ അതെടുത്ത് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി മാന്യമായ രീതിയിൽ മറുപടി നൽകി അമലയേയും അമൃതയേയും ടാഗ് ചെയ്തിരുന്നു. ഒന്നുമില്ലേലും നാല് മില്യണിലധികം ഫോളോവേഴ്സുള്ള ക്രിയേറ്ററിന്റെ അമ്മയല്ലേ… ഇത്തിരി ബോധമാകാം ആന്റി എന്നാണ് മറുപടിയായി ഗ്രീഷ്മ കുറിച്ചത്. ക്വാളിറ്റി കണ്ടന്റ് നൽകുന്ന കാര്യത്തിൽ മുന്നിലാണ് ഗ്രീഷ്മ.സംഭവം വലിയ രീതിയിൽ ചർച്ചയാവുകയും വിമർശനം വരികയും ചെയ്തതോടെ ബീന ഷാജി കമന്റ് ഡിലീറ്റ് ചെയ്തു. പക്ഷെ വലിയ രീതിയിലുള്ള പരിഹാസവും വിമർശനവുമാണ് അമലയുടെയും ബീനയുടെയും അമൃതയുടെയും സോഷ്യൽമീഡിയ പേജിൽ നിറയുന്നത്.
ഈ വിഷയത്തിന്റെ പേരിൽ അമലയേയോ അമൃതയേയോ ബോഡി ഷെയിം ചെയ്യരുതെന്നും പരിഹസിക്കരുതെന്നുമാണ് ഗ്രീഷ്മ പുതിയ പോസ്റ്റിലൂടെ തന്നെ സ്നേഹിക്കുന്നവരോട് ആവശ്യപ്പെട്ടത്. രണ്ട് പെൺകുട്ടികളുടെ അമ്മയായിരുന്നിട്ടും ഇത്ര മോശമായ രീതിയിൽ ഒരാളെ പരിഹസിക്കാൻ എങ്ങനെ മനസ് വന്നുവെന്നാണ് ഇപ്പോഴും കമന്റ് വഴി ഓരോരുത്തരം ചോദിക്കുന്നത്.