ഭാര്യ എന്ന ഒറ്റ സീരിയലിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ വില്ലത്തിയായ എലീന പടിക്കൽ ആരാധകരുടെ ഉള്ളിൽ ചേക്കേറാൻ അതികം സമയം വേണ്ടി വന്നില്ല. മികച്ച അഭിനയത്തിലൂടെ നല്ല നടി എന്ന അഭിപ്രായം നേടിയെടുക്കാൻ എലീനയ്ക്കു അധികനാൾ വേണ്ടി വന്നില്ല. ഭാര്യയിലെ കഥാപാത്രത്തിന് ശേഷം എലീന പ്രേക്ഷകർക്ക് പ്രമുഖയായതു മോഹൻലാൽ അവതാരകനായ ബിഗ് ബോസിലൂടെയാണ്.
ചുരുക്കകാലം കൊണ്ടാണ്ബി ഗ് ബോസിലൂടെ എലീനയുടെ വ്യക്തിത്വത്തെ ആളുകൾ ഏറ്റെടുത്തത് . പാരവെപ്പുകളും കാലുവാരലുകളും ഉണ്ടായിരുന്ന ബിഗ്ബോസിൽ എല്ലാവരോടും ചിരിച്ചു കളിച്ച് ഒരേ രീതിയിലുള്ള പ്രകടനം കാഴ്ചവെച്ച എലീന പിന്നീട് ഫുക്രുവു lമായി പ്രണയത്തിലായിരുന്നുവെന്ന് വിവാദവും ഉണ്ടായിരുന്നു. ഫക്രുവും താനും നല്ല സുഹൃത്തുക്കൾ ആണെന്നും ഞങ്ങൾക്കിടയിൽ മറ്റൊന്നും ഇല്ലന്നും താരം തുറന്നു പറഞ്ഞിരുന്നു.
റിയാലിറ്റി ഷോയിൽ ഉള്ളപ്പോൾ തന്നെയാണ് താരം തന്റെ പ്രണയത്തെക്കുറിച്ചു തുറന്നുപറഞ്ഞത്. കഴിഞ്ഞ ദിവസം ഒരു റിയാലിറ്റി ഷോയിൽ തന്റെ കാമുകന്റെ പേര് രോഹിത് ആണെന്നും അയാൾ ഒരു ബിസിനസ്സുകാരനാണെന്നും എലീന തുറന്നു പറഞ്ഞിരുന്നു. ആദ്യം വീടുകാർ എതിർത്തിരുന്നെകിലും ഇപ്പോൾ കുടുംബത്തിന്റെ പൂർണ പിന്തുണയോടെയാണ് താൻ വിവാഹിതനാകുന്നതെന്നും തരാം പറഞ്ഞു. കോഴിക്കോട് സ്വദേശിയായ രോഹിത് എൻജിനീയറിങ് കഴിഞ്ഞ് ബിസിനസിൽ സജീവമാണ്.
എന്നാൽ ഇപ്പോൾ വൈറലാകുന്നത് താരത്തിന്റെ ഒരു പോസ്റ്റിനു താഴെയുള്ള കമന്റാണ് . ഇത് പോലെ കുറെ എണ്ണം ഇറങ്ങി തിരിക്കും അവസാനം ഒക്കത്തൊരെണ്ണം ആകുമ്പോ അവൻ വേറെ ഒരെണ്ണത്തിന്റെ കൂടെ പോകുമെന്നാണ് കമന്റ് ഇതിനു മറുപടിയുമായി എലീന തന്നെ എത്തിയപ്പോളാണ് കളി കാര്യമായത്. ബഹുമാനത്തോടെ സർ എന്റെ കുടുംബത്തിന്റെ അനുവാദത്തോടെയാണ് ഞാൻ തീരുമാനം എടുത്തത്. എന്റെ നേരെ കൈ നീട്ടുമ്പോൾ നിങ്ങളുടെ ബാക്കി വിരലുകൾ ആർക്കു നേരെയാണെന്നു ഓർക്കണം എന്നാണ് തരാം കമന്റ് ചെയ്തത്.