ബോളിവുഡിലെ ക്യൂട്ട് താരങ്ങളായ ആലിയ ഭട്ടിന്റെ രണ്‍ബീര്‍ കപൂറിന്റെ വിവാഹം കഴിഞ്ഞ ദിവസം ആയിരുന്നു . ആരാധകരും ബോളിവുഡ് സിനിമാ ലോകവും കാത്തിരുന്ന വിവാഹം ആയിരുന്നു ഇവരുടെത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ബാന്ദ്രയിലെ രണ്‍ബീറിന്റെ വസതിയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍.
ഇപ്പോള്‍ ഇരുവരുടെയും ആസ്തി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വന്നിരിക്കുന്നത് . ആഡംബര കാറുകള്‍, ലക്ഷ്വറി പ്രോപ്പര്‍ട്ടി, വിവിധ ആഡംബര ഉത്പന്നങ്ങള്‍ എന്നിവയെല്ലാം കൂടി 839 കോടി രൂപയിലേറെയാണ് ഇരുവരുടെയും ആസ്തി. ആലിയ ഭട്ടിന് 517 കോടി രൂപയാണ് ആസ്തി. റണ്‍ബീര്‍ കപൂറിന് 330 കോടി രൂപയും. റണ്‍ബീറിന്റെ ആസ്തിയേക്കാള്‍ കൂടുതല്‍ ആണ് ആലിയ ഭട്ടിന്റെ കഴിഞ്ഞ വര്‍ഷത്തെ ആസ്തി എന്നതും കൗതുകകരമാണ്,
അതേസമയം ഏറ്റവും അടുത്ത സഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കരീനാ കപൂര്‍, കരിഷ്മ കപൂര്‍ അടക്കം ബോളിവുഡിലെ സുഹൃത്തുക്കളും, രണ്‍ബീറിന്റെ കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു.
ബോളിവുഡിലെ പ്രമുഖ സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി ആണ് ആലിയക്ക് വിവാഹ വസ്ത്രങ്ങള്‍ ഒരുക്കിയത്. അനുഷ്ക ശര്‍മ, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, കത്രീന കെയ്ഫ് എന്നീ താരങ്ങള്‍ വിവാഹ ദിനത്തില്‍ ഉപയോഗിച്ചത് സഭ്യ സാച്ചി തയ്യാറാക്കിയ വസ്ത്രമായിരുന്നു.