‘മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്. അങ്ങനെ സംഭവിച്ചാൽ അതൊരു ബഹുമതി ആയിരിക്കും.’ ഒടുവിൽ വെളിപ്പെടുത്തലുമായി നടൻ അക്ഷയ് കുമാർ.

Web

ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമായിരിക്കും നടൻ അക്ഷയ് കുമാർ. ഒരു സിനിമയ്ക്ക് ഏതാണ്ട് 150 കോടി രൂപയോളം താരം പ്രതിഫലം മേടിച്ചിട്ടുണ്ട് എന്ന് ചില മാധ്യമങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡിൽ ഏറ്റവും താരമൂല്യമുള്ള നടനും മറ്റാരുമല്ല. ഇപ്പോഴിതാ അക്ഷയ് കുമാർ ഒരു വേദിയിൽ പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്.

Web

മോഹൻലാലിനൊപ്പം മലയാള സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ട് എന്നാണ് അക്ഷയകുമാർ പറയുന്നത്. തമിഴിൽ താൻ രജനീകാന്തിനൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചു. കന്നട സിനിമയിലും അഭിനയിച്ചു. മലയാളത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം തരുമോ എന്ന് പ്രിയദർശനോട് താൻ ചോദിക്കും. അക്ഷയ് കുമാർ പറഞ്ഞത് ഇങ്ങനെ.

അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രക്ഷാബന്ധൻ. ഈ സിനിമയുടെ പ്രമോഷൻ ഇടയിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അക്ഷയ് കുമാർ. ഒരുപാട് മലയാള സിനിമകൾ ഹിന്ദിയിൽ റീ മേക്ക് ചെയ്തിട്ടുണ്ട്. താങ്കൾ എപ്പോഴാണ് മലയാളത്തിൽ അഭിനയിക്കുക എന്നായിരുന്നു ഒരു മലയാളി ആരാധകൻ ചോദിച്ചത്.

ഇതിന് മറുപടി എന്നോണം ആണ് അക്ഷയ്കുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ തനിക്ക് മലയാളം സംസാരിക്കാൻ അറിയില്ല. മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിക്കുന്നതിൽ തനിക്ക് താല്പര്യം ഇല്ല. മലയാളത്തിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കണം. അത് സംഭവിക്കുകയാണെങ്കിൽ അതൊരു ബഹുമതിയായി തന്നെ താൻ കരുതും എന്നും അദ്ദേഹം പറഞ്ഞു.