ബിഗ്ബോസ് സീസൺ 5ലൂടെ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അഖിൽ മാരാർ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഗ്രാന്‍ഡ് ഫൈനലില്‍ പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ വലിയൊരു ശതമാനം വോട്ടു നേടി അഖില്‍ മാരാർ സീസണ് ഫൈവിലെ കപ്പ് ഉയർത്തിയിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് ഇറങ്ങിയ താരം പുതിയ സിനിമകളേക്കുറിച്ചുള്ള വിശേഷങ്ങള്‍ നേരത്തെ പങ്കുവെച്ചിരുന്നു.സിനിമ ചെയ്യും, എന്നാല്‍ വളരെ ആലോചിച്ച് മാത്രമായിരിക്കും അതിലേക്ക് കടക്കുകയെന്നാണ് പുതിയ സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന് അഖില്‍ മാരാർ കഴിഞ്ഞ ദിവസം ഉത്തരം നല്‍കിയത്. സിനിമ മേഖല വലിയ പ്രതിസന്ധിയിലാണ്. പല പടങ്ങളുടേയും യഥാർത്ഥ അവസ്ഥ പലരും അറിയുന്നില്ല എന്നാണ് അഖിൽ മാരാർ പറയുന്നത്.അഖിൽ പറഞ്ഞ മറ്റു കാര്യങ്ങൾ ഇതാണ്,
അധ്വാനിച്ച് ഉണ്ടാക്കുന്ന പൈസയല്ലേ. അത് അങ്ങനെ കളയാന്‍ സാധിക്കുമോ. കഥയുടേയൊന്നും പ്രശ്നങ്ങളല്ല, സിനിമ മേഖലയെ ബാധിക്കുന്നത്. ആളുകള്‍ക്ക് താല്പര്യമില്ല. സോഷ്യല്‍ മീഡിയയില്‍ എന്തെല്ലാം കണ്ടന്റുകളാണ് വിനോദത്തിനായി ഉള്ളത്. പണ്ടൊക്കെ നമുക്ക് ഇത്തരത്തിലുള്ള വിനോദ ഉപാധി എന്ന് പറയുന്നത് സിനിമകളായിരുന്നു. സോഷ്യല്‍ മീഡിയ സജീവമാകാന്‍ തുടങ്ങിയതോടെ തമിഴ്നാട്ടിലും സിനിമ മേഖല പ്രതിസന്ധിയിലാണ്. കാലഘട്ടത്തിന്റെ മാറ്റാമാണ് ഇതെല്ലാം. ആദ്യം അകാശവാണിയായിരുന്നു ജനകീയ വിനോദ ഉപാധി. പിന്നീട് ദൂരദർശനായി. അതൊക്കെ ഇപ്പോള്‍ എത്ര പേർ ഇരുന്ന കാണം. അതിലെ പരിപാടികള്‍ മോശമായത് കൊണ്ട് അല്ലാലോ ആളുകള്‍ കാണാത്തത്.സ്വഭാവികമായ മാറ്റങ്ങളാണ് ഇതെല്ലാം. സമയമെടുത്ത്, ഈ ബ്ലോക്കിന്റെ ഇടയില്‍ വണ്ടിയോടിച്ച് തിയേറ്ററില്‍ പോയി സിനിമ കണണമെങ്കില്‍ ആളുകള്‍ക്ക് അത്രത്തോളം ആഗ്രഹം ഉണ്ടായിരിക്കണമെന്നും താരം പറഞ്ഞു.
ല്ല സിനിമ പിന്നീട് എപ്പോഴെങ്കിലും കണ്ടിട്ടായിരിക്കും “അയ്യോ ഈ സിനിമ എങ്ങനെ ഞാന്‍ തിയേറ്ററില്‍ മിസ് ചെയ്തു” എന്ന് കമന്റിടുക. റിയാലിറ്റി മനസ്സിലാക്കി മുന്നോട്ട് പോവാനാണ് എനിക്ക് ഇഷ്ടം. ആളുകളെ കാണിക്കാന്‍ വേണ്ടി എന്തെങ്കിലും കാട്ടിക്കൂട്ടുന്നതില്‍ എനിക്ക് ഒരു താല്പര്യവും ഇല്ല. ബിഗ് ബോസില്‍ വന്നതിന് ശേഷം സിനിമയിലേക്ക് കടക്കാന്‍ നോക്കുന്ന വ്യക്തിയല്ല, സിനിമയില്‍ വന്നതിന് ശേഷം ബിഗ് ബോസിലേക്ക് എത്തിയ വ്യക്തിയാണ് ഞാന്‍. ഒരുപാട് ബന്ധങ്ങളുണ്ട്, പലരുടേയും വിഷമങ്ങളും എനിക്ക് അറിയാം. ഞാന്‍ സിനിമ ചെയ്യും. അതുമായി ബന്ധപ്പെട്ട് നില്ക്കുന്ന നിർമ്മാതാവ് ഉള്‍പ്പെടേയുള്ള ആളുകള്‍ക്ക് മനസ്സിനെങ്കിലും സംതൃപ്തിയുള്ള സിനിമയായിരിക്കണം. അല്ലെങ്കില്‍ മുടക്കുന്ന പൈസ കിട്ടണം. ഇതു രണ്ടും ഇല്ലാതെ നാട്ടുകാരുടെ തന്തക്ക് വിളി കേള്‍ക്കുന്നത് എന്തിനാണ് എന്നാണ് അഖിൽ പറയുന്നത്.