പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ് ശാലിനിയോടും അജിത്തിനോടും.താരങ്ങളുടെ രണ്ടാമത്തെ കുട്ടിയുടെ പിറന്നാൾ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.അജിത്തും ഭാര്യ ശാലിനിയും മക്കളായ അനുഷ്കയും ആദ്വിക്കും ഒരുമിച്ചുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. ഫുട്ബോള്‍ എന്നാല്‍ ആദ്വിയ്ക്കിന് എത്രത്തോളം പ്രിയമാണ് എന്ന് ഈ ബര്‍ത്ത് ഡേ ആഘോഷത്തിന്റെ ചിത്രത്തില്‍ നിന്നും വ്യക്തമാക്കാം.ഫുട്ബോള്‍ താരങ്ങളുടെ ഫോട്ടോയാണ് ബാക്ക് ഗ്രൗണ്ടില്‍ കാണുന്നത്. മെസ്സിയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ടുള്ള ടി ഷര്‍ട്ടാണ് ആദ്വിക് ധരിച്ചിരിക്കുന്നത്. പോരാത്തതിന് കേക്കിന്റെ ആകൃതിയും ഫുഡ്ബോളിന്റേതാണ്. ഇപ്പോഴത്തെ കുട്ടികള്‍ക്കെല്ലാം എന്താണ് ഫുട്ബോളിനോട് ഇത്രയും വലിയ ആരാധന എന്നാണ് കമന്റില്‍ പലരുടെയും ചോദ്യം

ഫുട്ബോള്‍ ഭ്രമം കണ്ട് കഴിഞ്ഞാല്‍ ആരാധകര്‍ പിന്നെ ശ്രദ്ധിയ്ക്കുന്നത് തീര്‍ച്ചയായും ശാലിനിയെ തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ ഒന്നും സജീവമല്ലാത്ത അജിത്തിന്റെയും – ശാലിനിയുടെയും ചിത്രങ്ങള്‍ ഇങ്ങനെയൊക്കെ മാത്രമാണ് ആരാധകര്‍ക്ക് കിട്ടുന്നത്. സ്റ്റൈലന്‍ ലുക്കിലാണ് ചിത്രത്തില്‍ ശാലിനിയെ കാണുന്നത്. ക്യൂട്ട് ഫാമിലി എന്ന് പറഞ്ഞുള്ള കമന്റുകളും ചിത്രത്തിന് താഴെ വരുന്നു.സിനിമ വിട്ടാല്‍ വീട്, വീട് വിട്ടാല്‍ വിദേശ യാത്രകളും ബൈക്ക് റൈഡും എന്നതാണ് തല അജിത്തിന്റെ ഒരു രീതി. സിനിമ അഭിനയിച്ചു കഴിഞ്ഞാല്‍ പിന്നെ അതിന്റെ റിസള്‍ട്ട് എന്താണെങ്കിലും അജിത്ത് തിരിഞ്ഞു നോക്കാറില്ല. പ്രമോഷന് പരിപാടികളിലോ, അവാര്‍ഡ് ഷോകളിലോ പങ്കെടുക്കുന്ന ശീലവും അജിത്തിനില്ല. വിവാഹത്തോടെ ശാലിനിയും അഭിനയത്തില്‍ നിന്ന് പൂര്‍ണമായും അകന്ന് നില്‍ക്കുകയാണ്.