സിനിമാതാരങ്ങളുടെ പ്രണയം എപ്പോഴും തുടങ്ങുന്നത് ലൊക്കേഷനിൽ നിന്നും ആണ്. ആരുമറിയാത്ത അവരുടെ പ്രണയം വിവാഹം വരെ എത്തി നിൽക്കുമ്പോൾ മാത്രമാണ് പുറംലോകം അതിന്റെ സത്യാവസ്ഥകൾ അറിയുന്നത്. അങ്ങനെ ഒരു കഥയുണ്ട് നിറം എന്ന സിനിമയ്ക്ക് പിന്നിൽ. പ്രേം പൂജാരി എന്ന സിനിമയുടെ പരാജയത്തിനു ശേഷം കുഞ്ചാക്കോ ബോബൻ അഭിനയിച്ച സിനിമയിൽ പുതുമുഖത്തെ നായികയാക്കാൻ നോക്കിയെങ്കിലും ശാലിനിയെ നടിയായി താരം തന്നെ പറയുകയായിരുന്നു.തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ശാലിനി മലയാള സിനിമയിലേക്ക് വീണ്ടും കടന്നു വന്നു.
എന്നാൽ അജിത്തുമായി പ്രണയത്തിലായ ശാലിനിക്ക് അജിത്തിനെ വിളിക്കാൻ വേറെ വഴി ഒന്നും ഉണ്ടായിരുന്നില്ല. ആരോടും പറയാതിരുന്ന പ്രണയം ശാലിനി അങ്ങനെ കുഞ്ചാക്കോ ബോബനോട് തുറന്നു പറഞ്ഞു. ശാലിനി പിന്നീട് കുഞ്ചാക്കോ ബോബന്റെ ഫോണിൽ നിന്നും അജിത്തിനെ വിളിക്കാൻ തുടങ്ങി. പലരും ഇത് ശ്രദ്ധിച്ചു തുടങ്ങി എന്ന് തോന്നിയപ്പോൾ കുഞ്ചാക്കോ ബോബൻ ഇതിനായി ഒരു കോഡും കണ്ടെത്തി. എ കെ ഫോർട്ടി സെവൻ അജിത്തിന്റെ കോൾ വരുമ്പോൾ കുഞ്ചാക്കോ ബോബൻ ശാലിനിയോട് എ കെ ഫോർട്ടി സെവൻ എന്നുപറയും. ഇത് സ്ഥിരം ആയപ്പോൾ സംവിധായകൻ കമലിനു സംശയം തോന്നി. കുഞ്ചാക്കോ ബോബൻ കമലിനോട് ഈ പ്രണയ രഹസ്യം തുറന്നു പറഞ്ഞു.
പിന്നീട് കമലും എ കെ ഫോർട്ടി സെവൻ എന്നു പറഞ്ഞു ശാലിനിയെ കളിയാക്കാൻ തുടങ്ങി എന്നാൽ തെന്നിന്ത്യയിലെ ഏറ്റവും വിലയുള്ള നടനെയാണ് താരം വിളിക്കുന്നതെന്ന് പലർക്കും അറിയില്ലായിരുന്നു. കുഞ്ചാക്കോ ബോബൻ സഹായിച്ചത് കൊണ്ടാണ് താരങ്ങൾ അപ്പോൾ സംസാരിച്ച് പ്രണയത്തിലായത് അല്ലെങ്കിൽ അത് നടക്കില്ലായിരുന്നു.