തെലുങ്ക് സിനിമയിലൂടെ ബാലതാരമായി അഭിനയം ആരംഭിച്ച് സൗത്ത് ഇന്ത്യയിലെ പ്രശസ്ത നായിക നടിയായി മാറിയ താരമാണ് ഐശ്വര്യ രാജേഷ്. തമിഴിലും തെലുങ്കിലും നിരവധി ഹിറ്റ് ചിത്രങ്ങള്‍ അഭിനയിച്ചിട്ടുള്ള താരത്തിന് മലയാളത്തിലും നിരവധി ആരാധകരുണ്ട്.
ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയത്. റിപബ്ളിക് എന്ന തെലുങ്ക് ചിത്രമാണ് താരത്തിന്റെതായി അവസാനം റിലീസ് ചെയ്ത ചിത്രം.
മലയാളത്തിലും, തമിഴിലും,തെലുങ്കിലുമായി നിരവധി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിത താരം തന്റെ പ്രണയകഥ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് നടി ഐശ്വര്യ രാജേഷ്.
ആദ്യ പ്രണയത്തില്‍ ഉണ്ടായ ചതിയെ കുറിച്ചാണ് താരം പറഞ്ഞത്. ചെറുപ്പത്തില്‍ തന്നെ പ്രണയത്തിന്റെ കയ്പ്പുനീര് കുടിക്കേണ്ടി വന്ന കഥയായിരുന്നു ഐശ്വര്യ രാജേഷ് പങ്കുവച്ചത്.താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്.
പ്ലസ്ടു കാലത്തായിരുന്നു പ്രണയം. തന്നെ പ്രണയിച്ചിരുന്നപ്പോള്‍ തന്നെ തന്റെ ബെസ്റ്റ് ഫ്രണ്ടിനേയും കാമുകന് പ്രണയിച്ചിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. ഇതോടെയാണ് താന്‍ പ്രണയത്തില്‍ നിന്നും പിന്മാറിയത് എന്നാണ് ഐശ്വര്യ പറയുന്നത്.
ഒരു പ്രണയത്തകര്‍ച്ചയുണ്ടാകുമ്പോള്‍ അതില്‍ നിന്നും കരകയറുക എന്നത് തന്നെ സംബന്ധിച്ച് ഏറെ പ്രയാസം നിറഞ്ഞതാണെന്നും ഐശ്വര്യ പറയുന്നു.ബാലതാരമായി അഭിനയം ആരംഭിച്ച താരം സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളായി മാറിയിരുന്നു.
നിരവധി പുരസ്കാരങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഫിലിം ഫെയര്‍ പുരസ്കാരവുമെല്ലാം ഐശ്വര്യയെ തേടിയെത്തിയിട്ടുണ്ട്. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ തമിഴ് റീമേക്കിലാണ് ഐശ്വര്യ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.