മലയാളത്തിലൂടെ എത്തി സൗത്ത് ഇന്ത്യ ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച് തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.
തമിഴില്‍ ഗാട്ട ഗുസ്തി എന്ന സിനിമയാണ് ഐശ്വര്യയുടെതായി റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമ. ക്രിസ്റ്റഫര്‍, കിങ് ഓഫ് കൊത്ത, പൊന്നിയിന്‍ സെല്വന് രണ്ടാം ഭാഗം എന്നിവയാണ് താരത്തിന്റെതായി എത്തുന്ന പുതിയ ചിത്രങ്ങള്‍.
സൗത്ത് ഇന്ത്യയില്‍ വലിയ ആരാധക വൃന്ദം തന്നെ താരത്തിനുണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ വൈറലാകാറുണ്ട്.
ഇപ്പോഴിത താരം പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താരം പ്രണയം വെളിപ്പെടുത്തിയതാണോ എന്നാണ് താരത്തിന്റെ പോസ്റ്റ് കണ്ട് ആരാധകര്‍ ചോദിക്കുന്നത്.
View this post on Instagram
കൈതിയിലൂടെ ശ്രദ്ധ നേടിയ അര്ജുന് ദാസിനെ കെട്ടിപ്പിടിച്ച് നില്ക്കുന്ന ചിത്രമാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് താഴെയായി ലൗ ചിഹ്നവും താരം കുറിച്ചിട്ടുണ്ട്.
ഇതോടെ താരം പ്രണയം വെളിപ്പെടുത്തിയത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആ കെട്ടിപ്പിടുത്തത്തില്‍ എല്ലാമുണ്ട് എന്നാണ് ഇവര്‍ വാദിക്കുന്നത്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണോ എന്ന കാര്യം താരം വ്യക്തമാക്കിയിട്ടില്ല.
ഇരുവരും പ്രണയത്തിലാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.അതേസമയം നിരവധി താരങ്ങള്‍ ഈ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലല്‍ വൈറലായി കഴിഞ്ഞു ചിത്രങ്ങള്‍.