തന്നെ ബലാത്സംഗം ചെയ്തയാതെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് പൊലീസില്‍ ഏല്പിച്ച് എയര്‍ഹോസ്റ്റസ്. തെക്കന്‍ ഡല്‍ഹിയിലെ മെഹ്റൗളി ഏരിയയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഖാന്പൂര് സ്വദേശിയായ ഹര്‍ജീത് യാദവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രദേശത്തെ ബ്ലോക്ക് പ്രസിഡന്റാണ് യാദവ്. ഞായറാഴ്ചയാണ് യുവതി മെഹ്റൗളി പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പീഡന വിവരത്തെക്കുറിച്ച് പറഞ്ഞതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ചന്ദന്‍ ചൗധരി പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഹര്‍ജിത് വീട്ടിലെത്തി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
ഹര്ജീതുമായി ഒന്നര മാസത്തെ പരിചയമേ യുവതിക്കുണ്ടായിരുന്നുള്ളൂ. ഇത് മുതലെടുത്താണ് ഹര്‍ജീത് യുവതിയെ ബലാത്സംഗം ചെയ്തത്. മദ്യപിച്ചെത്തിയ ഹര്‍ജീത് യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതി ഇയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.