നടി അഹാന ചോദിച്ചത് എന്ത്, ആരാധകര്‍ പറഞ്ഞത് എന്ത്; വൈറലായി പോസ്റ്റ്

സോഷ്യല്‍ മീഡിയയുടെ താരറാണിയാണ് അഹാന കൃഷ്ണ. ദിവസവും ഓരോ പോസ്റ്റ് പങ്കുവെച്ചാണ് നടി എത്തുന്നത്. പാട്ട് പാടുന്നതും, പാചക പരീക്ഷണം നടത്തുന്നതും അങ്ങനെ എന്തെങ്കിലുമൊക്കെ നടി പങ്കുവെക്കാറുണ്ട്. നിമിഷന്നേരം കൊണ്ടാണ് ഇതെല്ലാം ആരാധകര്‍ ഏറ്റെടുക്കുന്നതും. ഇപ്പോഴിതാ തന്റെ ആരാധകരോട് ഒരു ചോദ്യവുമായി എത്തിയിരിക്കുകയാണ് അഹാന.

ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ചെയ്ത ഒരു ഫോട്ടോക്ക് അടികുറിപ്പായാണ് അഹാനയുടെ ചോദ്യം വരുന്നത്. ”നിങ്ങള്‍ എപ്പോഴെങ്കിലും താഴെ വീണിട്ട് ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ നടിക്കുകയും നിങ്ങള്‍ തികച്ചും ഒക്കെയാണ്” എന്ന് അഭിനയിക്കുകയും ചെയ്തിട്ടുണ്ടോ എന്നാണ് അഹാന ചോദിക്കുന്നത്.

ഇത് വൈറലായതോടെ പലരും തങ്ങളുടെ അനുഭവം പറഞ്ഞ് എത്തി. തെന്നിവീണതും , എന്നിട്ട് ഒന്നും അറിയാത്ത മട്ടില്‍ മുന്നോട്ട് നടന്നതും ഇങ്ങനെ പല രസകരമായ സംഭവങ്ങളും പലരും കുറിച്ചു. എന്നാല്‍ കൂടുതല്‍ കമന്റുകളും വരുന്നത് ചിത്രത്തിനാണ്. പലരും ചിത്രത്തിന്റെ ക്യാപ്ഷന്‍ കണ്ട മട്ടില്ല.

അതേസമയം പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന. വിശേഷം പങ്കുവെച്ച് എപ്പോഴും ആരാധകര്‍ക്കിടെ തരംഗമാവാറുണ്ട് അഹാന . ലോക്ഡൗ കാലത്താണ് താരം കൂടുതലും സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിക്കാന്‍ തുടങ്ങിയത്. അഹാനയെ പോലെ താരത്തിന്റെ കുടുംബവും സമൂഹമാധ്യമങ്ങളില്‍ സ്റ്റാര്‍ ആണ്. സഹോദരിന്മാര്‍ക്കൊപ്പമുള്ള ചിത്രവും വീഡിയോയും കളിതമാശകളെല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.