വിരാട് കോലിയെ ഇപ്പോള്‍ പുറത്താക്കുന്നത് ടീമിന് ഗുണം ചെയ്യില്ലെന്ന് മുന്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റ്. ഒരുപാട് നാള് ഉയര്‍ന്ന നിലവാരത്തിലുള്ള ക്രിക്കറ്റ് പുറത്തെടുത്ത താരമാണ് കോലി. അത്തരത്തിലൊരു ഇതിഹാസ താരത്തിനെതിരെയാണ് നമ്മള് സംസാരിക്കുന്നതെന്ന് ഓര്‍മവേണമെന്ന് ആഡം ഗില്‍ക്രിസ്റ്റ് പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തില്‍ കോലിയെ പുറത്തിരിത്തുന്നത് ടീമിന് ഗുണം ചെയ്യില്ല. അദ്ദേഹത്തിന് ഫോമിലേക്ക് തിരിച്ചെത്താന്‍ ഒരു ഇടവേള മാത്രം മതിയായിരിക്കും. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ കോലി ഉറപ്പായും ഉണ്ടാവണമെന്നും ആഡം ഗില്‍ക്രിസ്റ്റ് പറഞ്ഞു.
യുവതാരം റിഷഭ് പന്തിനെ കുറിച്ചും ആഡം ഗില്‍ക്രിസ്റ്റ് സംസാരിച്ചു. ചില ഇന്നിംഗ്സുകളില്‍ മോശം പ്രകടനം പുറത്തെടത്തെന്ന് കരുതി പന്തിനെ എഴുതിത്തള്ളരുത്. വിസ്മയിപ്പിക്കുന്ന താരമാണ് പന്ത്. ബിസിസിഐയും മാനേജ്മെന്റും സെലക്ടര്‍മാരും പന്തിന്റെ കാര്യത്തില്‍ ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്. ഏത് ഗ്രൗണ്ടില്‍ കളിക്കുമ്പോഴും സഹതാരങ്ങള്‍ക്ക് ഊര്‍ജം നല്കാന് പന്തിന് സാധിക്കുന്നുണ്ട്. രണ്ടാംനിര ടീമിനെ വച്ച് കളിച്ചിട്ടും ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കുന്നുണ്ടെന്നും ആഡം ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.