സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് ഉമാ നായര്‍. സിനിമയിലും സീരിയലിലും ഉമാ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്ക്രീനിലൂടെയാണ് ഈ നടി ശ്രദ്ധ നേടിയത്. വാനമ്പാടി എന്ന പരമ്പരയില്‍ ഉമ നായര്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ മറ്റു അവസരങ്ങളും ഈ നടിക്ക് ലഭിച്ചു.
ഇപ്പോള്‍ താരം പങ്കിട്ട ചിത്രമാണ് വൈറല്‍ ആവുന്നത്. ബന്ദി പൂക്കള്‍ക്കിടയില്‍ ഇരിക്കുന്ന ചിത്രമാണ് ഉമ പങ്കുവച്ചിരിക്കുന്നത്. സെറ്റ് സാരിയുടുത്ത് അതിമനോഹരിയായാണ് താരമെത്തിയിരിക്കുന്നത്.
ഓണത്തോട് അടുപ്പിച്ച് ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് ഉമ. അത്തം പത്തിന് തിരുവോണം…അത്തം ദിനആശംസകള്‍ എന്ന് പങ്കുവച്ചു കൊണ്ടാണ് ഉമ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോഷൂട്ടുകളിലും സജീവമാണ് ഉമ.
കളിവീട് എന്ന പരമ്പരയിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
സാമൂഹിക വിഷയങ്ങളിലും തന്റേതായ നിലപാട് അറിയിക്കാറുണ്ട് ഉമാ നായര്‍ . നേരത്തെ ലോക്ക് ഡൗണ്‍ സമയത്ത് സീരിയലുകള്‍ക്ക് മാത്രം വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ഉമ പ്രതികരിച്ചിരുന്നു.
View this post on Instagram
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത വാനമ്പാടി, ഭ്രമണം, പൂക്കാലം വരവായി തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് നടി. ടെലിവിഷന്‍ സീരിയലുകള്‍ക്ക് പുറമെ 2019ല്‍ പുറത്തിറങ്ങിയ എടക്കാട് ബറ്റാലിയന് 06, കോടതി സമക്ഷം ബാലന് വക്കീല്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.