തെന്നിന്ത്യന്‍ താരമാണ് തൃഷ കൃഷ്ണന്. നിരവധി ചിത്രങ്ങളില്‍ മിന്നുന്ന പ്രകടനം കഴ്ചവെച്ച നടിക്ക് ആരാധകരും ഏറെയാണ്. അന്നും ഇന്നും സിനിമയില്‍ സജീവം ആണ് നടി. ഇപ്പോള്‍ തൃഷയുടെ വിവാഹ വാര്‍ത്തയാണ് വൈറലാവുന്നത്. നിര്‍മാതാവ് ചാര്‍മി കൗറിന്റെ ഒരു പോസ്റ്റില്‍ നിന്നാണ് ഈ കാര്യം വ്യക്തമായത്. ഇതോടെ ആരാധകരും സന്തോഷത്തിലാണ് , നടിയുടെ വിവാഹം സോഷ്യല്‍ മീഡിയ ആഘോഷിക്കും എന്നതില്‍ സംശയം ഇല്ല.
ഈ അടുത്താണ് നടി മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിച്ചത്. നിരവധി പേരാണ് നടിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് രംഗത്ത് വന്നത്. സിനിമാ മേഘലയില്‍ നിന്നുള്ള തൃഷയുടെ സുഹൃത്തുക്കളും ആശംസ അറിയിച്ചിരുന്നു. തൃഷയ്ക്ക് ജന്മദിന സന്ദേശം അയച്ച് ചാര്‍മിയും രംഗത്ത് വരുകയായിരുന്നു.
‘പിറന്നാള്‍ ആശംസകള്‍ തൃഷ ബേബി. ഒരു ബാച്ചിലര്‍ എന്ന നിലയില്‍ നിങ്ങളുടെ അവസാന ജന്മദിനമായിരിക്കും ഇതെന്ന് ശക്തമായ തോന്നല്‍ എനിക്കുണ്ട്’ എന്നായിരുന്നു ചാര്‍മി ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതിയത്.
ഇത് ശ്രദ്ധിക്കപ്പെട്ടതോടെ നടിയുടെ വിവാഹത്തെക്കുറിച്ച് ചോദിച്ച് ആരാധകരും എത്തി. എല്ലാവര്ക്കും ആരാണ് വരന് എന്നാണ് അറിയേണ്ടത്. പിന്നാലെ എന്നാണ് വിവാഹം എന്നും ചോദിച്ച് തുടങ്ങി. എന്നാല്‍ ഈ വാര്‍ത്തയോടെ ആരും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തായാലും നടി വിവാഹത്തിന് ഒരുങ്ങുകയാണ് എന്നത് ഏകദേശം വ്യക്തമായി. ഈ വാര്‍ത്തയില്‍ ഔദ്യോഗികമായ സ്ഥിരീകരണം, നടിയോ അടുത്ത ബന്ധുക്കളോ നടത്തിയിട്ടില്ല. എന്നാല്‍ വൈകാതെ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ ആരാധകരും വലിയ പ്രതീക്ഷയിലാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് തൃഷ. തമിഴകത്തിന്റെ റാണി എന്നൊക്കെ നടിയെ വിശേഷിപ്പിക്കാം. ഇതുവരെ സൂപ്പര്‍ താരങ്ങളുടെ കൂടെ നായിക വേഷം തന്നെ ചെയ്ത് തന്റെ അഭിനയമികവ് തെളിയിച്ചതാണ് നടി. തമിഴ് ചിത്രങ്ങള്‍ക്ക് പുറമെ മലയാളത്തിലും നടി അഭിനയിച്ചിട്ടുണ്ട്. ഇനിയും നടിയുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.