ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് സുധ ചന്ദ്രന്. തന്റെ ഒരു കാല് 1982ല്‍ ഒരു അപകടത്തില്‍ നഷ്ടപ്പെട്ടിട്ടും അഭിനയ നൃത്ത രംഗത്തേക്ക് തിരിച്ചു വന്ന ഒരു നടിയാണ് സുധ ചന്ദ്രന്. പതിനേഴാം വയസ്സില്‍ കാല് മുറിച്ചുമാറ്റപ്പെട്ട സുധ വെപ്പ് കാല് വച്ച് ആണ് രണ്ടരമണിക്കൂര്‍ നേരം നൃത്തം ചെയ്ത് ആളുകളെ ഞെട്ടിച്ചത്. നൃത്തത്തിലും അഭിനയത്തിലും ഒന്നിലും പിന്നോട്ട് പോകാന്‍ തയ്യാറല്ലാത്ത സുധ ചന്ദ്രനാണ് ഫ്ളവേഴ്സ് ഒരു കോടിയില്‍ കഴിഞ്ഞ ദിവസം മത്സരിക്കാന്‍ എത്തിയത്. ഇവിടെ വെച്ച് തന്റെ കാല് മുറിച്ചുമാറ്റിയതിനെ കുറിച്ച് നടി പറഞ്ഞു.
1985 ല്‍ തിരിച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് ബസ്സില്‍ വരുന്ന സമയത്തായിരുന്നു അപകടം സംഭവിച്ചത്. ആ സമയത്ത് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ചെറിയൊരു പൊട്ടല്‍ മാത്രം. പക്ഷേ മറ്റ് യാത്രക്കാരുടെ അപകടനില ഗുരുതരമായിരുന്നു. അച്ഛനും പരിക്കേറ്റു അമ്മ മരിച്ചു എന്നാണ് ആദ്യം ഡോക്ടര്‍ പറഞ്ഞത്. അപകട ശേഷം മൂന്നുദിവസം കഴിഞ്ഞാണ് ഞാന്‍ അച്ഛനെയും അമ്മയെ നേരിട്ട് കണ്ടത്. ആ സമയത്ത് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല എന്റെ കാലിന്.
ശരിയായ രീതിയില്‍ ചികിത്സിച്ചില്ല . ആക്സിഡന്റ് കേസ് ആയതിനാല്‍ ഗവണ്മെന്റ് ആശുപത്രിയിലാണ് എനിക്ക് ചികിത്സ ലഭിച്ചത്. ചികിത്സ പിഴവാണ് സംഭവിച്ചത്. പിന്നീട് എന്റെ അവസ്ഥ മോശമായി തുടങ്ങി. അപ്പോള്‍ അച്ഛന് എന്റെ ചികിത്സ ചെന്നൈയിലേക്ക് മാറ്റി. അവിടെ ഒരു 10 20 ദിവസം ചികിത്സിച്ചുവെങ്കിലും പഴുപ്പ് കൂടി കൊണ്ടുനിന്നു. പിന്നീടാണ് ഡോക്ടര്‍ പറയുന്നത് ശസ്ത്രക്രിയ വേണമെന്ന് കാല് പോകുമെന്നും. അതെനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.
പിറ്റേന്ന് കാലു മുറിക്കാനായി കൊണ്ടുപോയപ്പോഴും അവസാനമായി ഞാന്‍ എന്റെ കാലുകള്‍ കണ്ടു. ഇതിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞാണ് ഞാന്‍ ഡാന്‍സിലേക്ക് തിരിച്ചെത്തിയത്. ആര്‍ട്ടിഫിഷന്‍ കാല് വെച്ചതിനുശേഷം ആണ് ഞാന്‍ തിരിച്ചു വന്നത് . എന്നാല്‍ വെപ്പുകാല് വെച്ച് ഡാന്‍സ് കളിക്കുക എന്നത് ഭയങ്കര വേദനയായിരുന്നു സുധ പറഞ്ഞു.