പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സീരിയലുകളില്‍ ഒന്നാണ് ഓട്ടോഗ്രാഫ്. സ്കൂള്‍ കാലഘട്ടത്തിന്റെ കഥ വളരെ രസകരമായി തന്നെയാണ് പ്രേക്ഷകരില്‍ ഈ സീരിയല്‍ എത്തിച്ചത്. അഞ്ചു സുഹൃത്തുക്കളും, അവരുടെ കലപിലകളും കുസൃതിയും സൗഹൃദവും എല്ലാം കൂടി കലര്‍ന്ന പരമ്പര ആയിരുന്നു ഇത്. ഓട്ടോഗ്രാഫിലെ ആ അഞ്ചു പേരില്‍ രണ്ട് പേര് ആയിരുന്നു നടി സോണിയയും നടന് ശരത് കുമാറും.
ശരത് കുമാറിന്റെ മരണം പ്രേക്ഷകരെ ഏറെ വേദനിപ്പിച്ചിരുന്നു. ഒരു ബൈക്ക് അപകടത്തില്‍ ആണ് മിനി സ്ക്രീന്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയ നടന്റെ മരണം സംഭവിക്കുന്നത്. ഇപ്പോള്‍ ശരതിനെക്കുറിച്ചാണ് സോണിയ പറയുന്നത്. ശരത്തിനെ ആലോചിക്കുമ്പോള്‍ ഇപ്പോഴും സങ്കടമാണ് എന്ന് നടി പറയുന്നു.
അവന് ഇപ്പോഴും ഇവിടെ എവിടെയോ ഉണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. മൂത്തമകന് ജനിച്ചപ്പോള്‍ കുഞ്ഞിനെയും കൊണ്ട് അവന്റെ വീട്ടില്‍ പോയിരുന്നു. ഇളയ ആളിനെ കാണിക്കാന്‍ പറ്റിയില്ല. ഈ കൊവിഡ് കാലമൊക്കെ മാറിയിട്ട് വേണം പോകാന്‍. അമ്മയുമായി ഫോണില്‍ സംസാരിക്കും. ഇപ്പോഴും അവനെ ഓര്‍ത്താല്‍ സങ്കടമാണ്’, എന്നും സോണിയ പറഞ്ഞിരുന്നു.
ശ്രീജിത്തുമായുള്ള വിവാഹ ശേഷം താരം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എങ്കിലും ഈ നടിയോടുള്ള ആ സ്നേഹം അതേപടി പ്രേക്ഷക മനസില്‍ ഉണ്ടായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവുമൊത്ത് അബുദാബിയില്‍ സ്ഥിര താമസമാക്കിയ സോണിയ പിന്നീട് അഭിനയത്തിലേക്ക് തന്നെ തിരിച്ചുവന്നിരുന്നു. നന്ദിനിയായി ‘ബാലഹനുമാന്’ എന്ന സീരിയലിലൂടെയാണ് സോണിയ വീണ്ടും ടെലിവിഷനില്‍ നിറസാന്നിദ്ധ്യമാവുന്നത്.