കുഞ്ചാക്കോ ബോബന് ചിത്രങ്ങളിലൂടെയും ദിലീപ് ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു ശ്രുതി രാജ്. ഇന്ന് മലയാളചിത്രങ്ങളില്‍ ഒന്നും നടി ഇല്ലെങ്കിലും തമിഴ് മിനിസ്ക്രീനില്‍ സജീവമാണ് ഈ താരം . ഇതിനിടെ കന്നട ചിത്രത്തിലും ശ്രുതി അഭിനയിച്ചിരുന്നു.
മലയാളത്തിലെ ഹിറ്റ് ചിത്രം പ്രിയത്തില് നെഗറ്റീവ് കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. നാന്‍സി എന്ന തന്റെ കഥാപാത്രത്തെ അതിമനോഹരമായി ഈ താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. അഗ്രജന് എന്ന സിനിമയിലൂടെയാണ് നടിയുടെ അരങ്ങേറ്റം. എന്നാല്‍ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
ശേഷം മാന്ഭൂമിക്ക് മാനവന് എന്ന സിനിമയിലൂടെ തമിഴിലേക്കും എത്തി. ഇന്ന് തമിഴ് ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു ശ്രുതി. ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് ഈ താരം.
ദോസ്ത് എന്ന ചിത്രത്തിലും ശ്രുതി രാജ് മികച്ച അഭിനയം കാഴ്ച്ച വെച്ചിരുന്നു. ദിലീപും കുഞ്ചാക്കോ ബോബനുമായിരുന്നു ദോസ്തിലെ നായകന്മാര്. പ്രിയം സിനിമയില പ്രിന്‍സി എന്ന കഥാപാത്രത്തെ പോലെ കുഞ്ചാക്കോ ബോബന് അവരിപ്പിച്ച നായക കഥാപാത്രത്തെ ശല്യപ്പെടുത്തുന്ന സ്വഭാവത്തിലുള്ള, ചിഞ്ചു എന്ന ഒരു കഥാപാത്രത്തെ തന്നെയായിരുന്നു ദോസ്തില്‍ ശ്രുതി അവതരിപ്പിച്ചത്.