നൃത്തത്തിനായി ജീവിതം മാറ്റിവെച്ച താരമാണ് ശോഭന. സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്തു പോലും ഡാന്‍സും മുന്നോട്ടുകൊണ്ടുപോയി നടി. അഭിനയത്തില്‍ നിന്നും മാറി നിന്നപ്പോഴും നൃത്തം വിട്ടിരുന്നില്ല ശോഭന.
തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഇടയ്ക്കിടെ നൃത്ത വീഡിയോ പങ്കുവെച്ച് ശോഭന എത്താറുണ്ട്. ചെന്നൈയില്‍ കലാര്‍പ്പണ എന്ന പേരില്‍ നിര്‍ത്ത വിദ്യാലയം നടത്തുന്നുണ്ട് ശോഭന. ഇതിനിടെ ഡാന്‍സ് പ്രോഗ്രാമുകള്‍ക്കും ശോഭന പോകാറുണ്ട്. ഇപ്പോഴിതാ കേരളത്തിലെ ഒരു കലാരൂപത്തെ കുറിച്ച് അന്വേഷിച്ചു കൊണ്ട് ശോഭന പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
കേരളത്തിലെ ഒരു കലാരൂപം നടത്തുന്ന കലാകാരന്മാരെയാണ് താരം അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രതിഭ, ഈ ഗ്രൂപ്പ് ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ചവരെ കുറിച്ച് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ എന്നെ ഒന്ന് അറിയിക്കൂ എന്നാണ് ശോഭന വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. മനോഹരമായി ഇരിക്കുന്നുവെന്നാണ് പലരും പറയുന്നത്.
ഒരു കാലത്ത് മലയാള സിനിമയിലെ നായിക വേഷങ്ങളില്‍ തിളങ്ങിയ താരമാണ് നടി ശോഭന. എന്നാല്‍ പിന്നീട് താരം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ശേഷം 2020 ല്‍ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന തിരിച്ചു വന്നു. എങ്കിലും ഇതിനു ശേഷം അഭിനയരംഗത്ത് സജീവമായി എന്ന് പറയാന്‍ കഴിയില്ല.
View this post on Instagram