ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര ആണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഇയാൾ ഇപ്പോൾ മുംബൈ പോലീസ് കസ്റ്റഡിയിലാണ്. വെബ് സീരീസ് എന്ന പേരിലാണ് ഇയാൾ നടിമാരുടെ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയ ശേഷം ഇൻറർനെറ്റ് വഴി പ്രചരിപ്പിച്ചത്. ലണ്ടൻ ആസ്ഥാനമായുള്ള മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇത്തരം വീഡിയോകൾ പ്രചരിപ്പിച്ചത്. ഇതിലൂടെ ഇയാൾ കോടികളാണ് സമ്പാദിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോൾ ഇയാൾക്കെതിരെ കൂടുതൽ കേസുകൾ രംഗത്ത് വന്നിരിക്കുകയാണ്. നടിയും മുൻ ബിഗ്ബോസ് താരവുമായ ഷെർലിൻ ചോപ്ര ആണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിഗ്ബോസിൽ ഇവർ പങ്കെടുത്ത സമയത്ത് ഇവർക്ക് ധാരാളം ആരാധകർ ഉണ്ടായിരുന്നു. അത് പരമാവധി ഉപയോഗപ്പെടുത്തുവാൻ ഒരു മൊബൈൽ അപ്ലിക്കേഷൻ നിർമിക്കാമെന്ന് രാജ് കുന്ദ്ര ഇവരോട് പറഞ്ഞു. ഇതിനെ തുടർന്നാണ് ഇയാൾ അറിയിപ്പ് ഒന്നും കൂടാതെ നടിയുടെ ഫ്ലാറ്റിൽ എത്തിയത്.
ഫ്ലാറ്റിൽ എത്തിയ ഉടനെ തന്നെ രാജ് കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് നടി ഇപ്പോൾ ആരോപിക്കുന്നത്. പരമാവധി എതിർക്കാൻ നോക്കിയെങ്കിലും അയാൾ തന്നെ ഉമ്മവെച്ചു എന്നും താരം പറയുന്നു. പകച്ചു പോയ താരം ഉടൻ തന്നെ ബാത്റൂമിലേക്ക് ഓടുകയും വാതിലടച്ചു ഇരിക്കുകയും ചെയ്തു. പിന്നീട് അയാൾ പോയി എന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് താരം പുറത്തുവന്നത്.
ശില്പ ഷെട്ടിയെ കുറിച്ചും ഇവർ അന്ന് സംസാരിച്ചു എന്നാണ് നടി ഇപ്പോൾ പറയുന്നത്. ശില്പാ ഷെട്ടിയുമായുള്ള ബന്ധം വളരെ സങ്കീർണമാണ് എന്നും അവളെ ഒഴിവാക്കാൻ നിൽക്കുകയാണ് എന്നുമായിരുന്നു രാജ് ഷെർലിൻ ചോപ്രയോട് പറഞ്ഞിരുന്നത്. എന്നാൽ ഈ വിഷയം ഇതുവരെ നടി ഔദ്യോഗികമായി പോലീസുകാരോട് പറഞ്ഞിട്ടില്ല. ഇത്രയും നാൾ പേടിച്ചു കൊണ്ടായിരുന്നു താൻ ഈ വിഷയം പുറത്ത് പറയാതിരുന്നത് എന്നും താരം വെളിപ്പെടുത്തുന്നു. എന്തായാലും നടിയുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് ആണ് വഴി വെച്ചിരിക്കുന്നത്. പോലീസ് ഈ വിഷയത്തിൽ കേസ് എടുത്തേക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.