തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നടി ശരണ്യ മോഹന്‍

ബാലനടിയായി പ്രേക്ഷകരിലേക്ക് എത്തിയ നടിയാണ് ശരണ്യ മോഹന്‍. പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം തിളങ്ങിയ നടി, വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത് കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് ചേക്കേറുകയായിരുന്നു. എങ്കിലും സമൂഹമാധ്യമങ്ങളിലുടെ തന്റെ വിശേഷങ്ങളും ടിക്ടോക് വീഡിയോകളുമെല്ലാം ആരാധകരുമായി ശരണ്യ പങ്കു വയ്ക്കാറുണ്ട്.

ഇപ്പോള്‍ കറുത്ത ഗൗണ്‍ അണിഞ്ഞുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ചിത്രത്തില്‍ നടിയെ അതീവ സുന്ദരിയായിട്ടുണ്ട് കാണാന്‍ എന്നാണ് ആരാധകര്‍ പറഞ്ഞത്. മനസ്സില്‍ സന്തോഷമുള്ളവര്‍ മറ്റുള്ളവര്‍ക്കും സന്തോഷം പകര്‍ന്നു നല്‍കുന്നുവെന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ശരണ്യ മോഹന്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ചിത്രം വൈറലായതോടെ ചിത്രത്തിന് താഴെ ധാരാളം കമന്റും വന്നിട്ടുണ്ട്. നേരത്തെയും തന്റെ വേറിട്ട ലുക്കില്‍ പകര്‍ത്തിയ ചിത്രം നടി പങ്കുവെച്ചിരുന്നു. കുഞ്ഞിനെക്കുറിച്ച് പറഞ്ഞും ശരണ്യ വന്നിരുന്നു. ഗര്‍ഭക്കാലത്തെ വിശേഷവും ശരണ്യ പങ്കുവെച്ചിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും നടി അഭിനയിച്ചിട്ടുണ്ട്. തമിഴിലെ ഒരു നാള്‍ ഒരു കനവ്, യാരടി നീ മോഹിനി എന്നീ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ഇതിനിടെ ചില പരസ്യ ചിത്രങ്ങളിലും ശരണ്യ പ്രത്യക്ഷപ്പെട്ടിരുന്നു.

2015 സെപ്തംബറിലാണ് താരത്തിന്റെ വിവാഹം. തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയെയാണ് ശരണ്യ മോഹനും വിവാഹം കഴിച്ചത്. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍. അഭിനയ ജീവിതത്തോട് വിടപറഞ്ഞെങ്കിലും ശരണ്യ നൃത്തരംഗത്ത് സജീവമാണ്. വിവാഹശേഷം ശരണ്യ ഒരു നൃത്തവിദ്യാലയം തുടങ്ങുകയും അവിടെ പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു. ഇനി എന്നാണ് അഭിനയത്തിലേക്ക് എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട് നടിയോട്.