മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് നവ്യ നായർ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മുൻപ് സിനിമയിൽ സജീവമായിരുന്നു താരം. മലയാളത്തിലെ മുൻനിര നായിക നടിമാരിൽ ഒരാൾ എന്ന് പറയാം. അതിനിടയിലായിരുന്നു താരം വിവാഹിതയായത്. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ അരങ്ങേറുന്നത്.
വിവാഹത്തിനുശേഷം താരം സിനിമയിൽ നിന്നും ഇടവേള എടുത്തു. ഇപ്പോഴിതാ ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരം. താരം നായികയായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഒരുത്തീ. മികച്ച പ്രതികരണമാണ് ഈ ചിത്രം നേടിയത്. വികെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
View this post on Instagram
സ്റ്റൈലിഷ് ആയിട്ടാണ് നവ്യാ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മഴവിൽ മനോരമ അവാർഡ് നൈറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. സിജൻ ആണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.
നിരവധി കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്. തീർത്തും ഒരു യുവതിയെപ്പോലെ തോന്നിപ്പിക്കുന്നു എന്നാണ് പ്രേക്ഷകർ കമൻറ് ചെയ്യുന്നത്. ഏതാണ്ട് പതിനാറായിരത്തിലധികം ലൈക്കുകൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി കമന്റുകളാണ് ഇതിനിപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.