സ്ലിം ആയി, സുന്ദരിയായി കിടിലൻ ലുക്കിൽ മീര ജാസ്മിൻ. ഒറ്റയടിക്ക് ഒരു പത്ത് വയസ്സ് എങ്കിലും കുറഞ്ഞിട്ടുണ്ടാവുമല്ലോ എന്ന് മലയാളികൾ. മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് മീരാ ജാസ്മിൻ. സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറുന്നത്. പിന്നീട് മീരക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിരവധി ചിത്രങ്ങളിൽ നായികയായി താരം അഭിനയിച്ചു. മലയാളത്തിലെ തന്നെ മുൻനിര നടിയായി മാറി താരം ഇതിനിടയിൽ.
അങ്ങനെയിരിക്കെ താരം സിനിമയിൽ നിന്ന് ഇടവേള എടുക്കുകയും ഉണ്ടായി. ഇപ്പൊൾ 6 വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് താരം മടങ്ങിയെത്തിയത്. ചിത്രം കുറച്ചു മുൻപ് പ്രദർശനത്തിനെത്തിയിരുന്നു. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു നേടിയത്.
View this post on Instagram
ഇതിനിടയിൽ സാമൂഹ്യമാധ്യമങ്ങളിൽ അക്കൗണ്ട് താരം തുടങ്ങിയിരുന്നു. ഇൻസ്റ്റഗ്രാമിൽ സജീവമാണ് മീര ഇപ്പോൾ. പല ഫോട്ടോഷൂട്ടുകളും താരം ചെയ്യുന്നുണ്ട്. ഇതിനെ ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാമിലൂടെ തന്നെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
View this post on Instagram
സ്ലിം ലുക്കിലുള്ള തൻറെ പുതിയ ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. മീരയുടെ ഈ മേക്കോവർ ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. വളരെ ചെറുപ്പം തോന്നിക്കുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഫിറ്റ്നസിനു അതീവ ശ്രദ്ധ ചെലുത്തുന്ന നടിയാണ് മീര.ഇന്ന് നമ്മൾക്ക് നമ്മൾ സ്നേഹിക്കുന്ന മറ്റൊരാളോട് എന്ന രീതിയിൽ നമ്മളോട് തന്നെ സംസാരിക്കാം എന്ന് ഇതിന് ക്യാപ്ഷനും താരം നൽകിയിട്ടുണ്ട്.
View this post on Instagram