മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണമാണ് ആരാധകര്‍ നടി മഞ്ജു വാര്യര്‍ക്ക് നല്‍കിയിരിക്കുന്നത്. നടിയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് ആയിഷ. നല്ല പ്രതികരണം തന്നെയാണ് സിനിമ നേടുന്നത്. ആയിഷ സിനിമയുടെ വിജയം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജുവും അണിയറ പ്രവര്‍ത്തകരും.
സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ദുബായിലും താരം എത്തിയത്. ദുബായില്‍ മഞ്ജുവിനെ സ്വീകരിച്ചത് മിഥുന് രമേശും ഭാര്യ ലക്ഷ്മി മേനോനും ആണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും എന്റര്‍ടൈനറും ആണ് ലക്ഷ്മി മേനോന്.
View this post on Instagram
ഇവിടെ നിന്ന് ലക്ഷമിക്കൊപ്പം നൃത്തം ചെയ്യുന്ന മഞ്ജുവിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്. മഞ്ജു സോഷ്യല്‍ മീഡിയയില്‍ എത്രത്തോളം അപ്ഡേറ്റ് ആണ് എന്ന് അറിയാന്‍ വേണ്ടിയായിരുന്നു ഇങ്ങനെ ഒരു ഗെയിം വെച്ചത്. ഓരോ പാട്ടു വരുമ്പോഴും ലക്ഷ്മിക്ക് മുന്നേ തന്നെ ഡാന്‍സ് ചെയ്യുന്നുണ്ട് മഞ്ജു. വീഡിയോയില്‍ ഇടയ്ക്കിടെ മഞ്ജുവിന്റെ പൊട്ടിച്ചിരിയും കേള്‍ക്കാം. വേറിട്ട ലുക്കില്‍ ആണ് വീഡിയോയില്‍ താരം എത്തിയത്. എന്തായാലും താരത്തിന്റെ ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ് .