ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന നടി മഞ്ജു വാര്യര്‍ക്ക് ആരാധകര്‍ ഏറെയാണ്. രണ്ടാം വരവില്‍ തന്റെ ജീവിതത്തിലെ ഓരോ ആഗ്രഹങ്ങള്‍ സഫലമാക്കി കൊണ്ടിരിക്കുകയാണ് ഈ നടി. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിനിന്ന മഞ്ജു വലിയൊരു ഇടവേളക്കുശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി. രണ്ടാം വരവില്‍ വേറിട്ട കഥാപാത്രങ്ങളും നടി അവതരിപ്പിച്ചു.
ഈ അടുത്തായിരുന്നു മഞ്ജു ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കിയത്. പിന്നാലെ നടന് അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കീ. മീ ലഡാക്ക് ബൈക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പം ഉണ്ടായിരുന്നു.
പിന്നാലെ ബൈക്ക് വാങ്ങാനും ഓടിക്കാനും ഉള്ള തന്റെ ആഗ്രഹത്തെ കുറിച്ചും ലൈസന്‍സ് ലഭിച്ചപ്പോള്‍ നടി സംസാരിച്ചു. ഇപ്പോള്‍ തന്റെ ആ വലിയ സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് താരം. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ 1250 ജിഎസ് എന്ന ബൈക്ക് ആണ് മഞ്ജു സ്വന്തമാക്കിയിരിക്കുന്നത്.
അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില 28 ലക്ഷം രൂപയാണ്. ഒപ്പം പോയ ലഡാക്ക് ട്രിപ്പില്‍ അജിത്ത് കുമാര്‍ ഓടിച്ചിരുന്ന അതേ സിരീസില്‍ പെട്ട ബിഎംഡബ്ല്യു ബൈക്ക് ആണ് മഞ്ജു വാങ്ങിയിരിക്കുന്നത്. രാജ്യത്ത് ആഡംബര ബൈക്കുകളിലെ അവസാന വാക്കുകളിലൊന്നാണ് ഈ മോഡല്‍. ലൈസന്‍സ് ലഭിക്കുംമുന്‍പേ ബൈക്ക് വാങ്ങിയിരുന്നുവെങ്കിലും ലൈസന്‍സ് കയ്യില്‍ക്കിട്ടിയിട്ടേ ബൈക്ക് പുറത്ത് ഇറക്കൂ എന്ന തീരുമാനത്തിലായിരുന്നു മഞ്ജു.
View this post on Instagram
60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് അജിത്ത് കുമാര്‍ ഈ വര്‍ഷം നടത്തുന്നുണ്ട്. ലൈസന്‍സ് സ്വന്തമാക്കിയ മഞ്ജു വാര്യരും ഈ ട്രിപ്പില്‍ ഒരുപക്ഷേ പങ്കെടുത്തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അജിത്തിന്റെ നായികയായി എത്തിയ തമിഴ് ചിത്രം തുനിവ് ആയിരുന്നു മഞ്ജു വാര്യരുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ്.