ബോളിവുഡിൽ സജീവമായിരുന്ന നടിയാണ് മമ്ത കുൽക്കർണി. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തിരങ്ക എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം. ചന്ദാമാമ എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം അഭിനയിച്ചിരുന്നു.
ചിത്രത്തിലെ ഒരു ഐറ്റം ഗാന രംഗത്തിന് ചുവടുവെച്ച് എത്തിയത് താരമായിരുന്നു. ഇതിനിടയിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിൻറെ തലവനായ വിക്കി ഗോസാമിയുമായി താരം പ്രണയത്തിലാണ് എന്നുള്ള വാർത്തകൾ വന്നിരുന്നു. പിന്നീട് സിനിമയിൽ നിന്നും താരം വിട്ടുനിൽക്കുകയും ചെയ്തു. താരം വിക്കിയുമായി വിവാഹിതയായിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും പിന്നീട് താരം തന്നെ അത് നിരാകരിച്ചു.
മുൻപ് മയക്കുമരുന്ന് കേസിൽ ഇവർ അറസ്റ്റിൽ ആരെങ്കിലും പിന്നീട് ജാമ്യം ലഭിച്ചിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം വന്ന ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. ബോധോദയം ഉണ്ടായപ്പോൾ ആത്മീയതയിൽ മുഴുകിയിരിക്കുകയാണ് എന്ന് താരം പറയുന്നു. എല്ലാ ആഗ്രഹങ്ങളും താൻ ഇല്ലാതാക്കി. 12 വർഷം ഏകാന്ത തപസ്സ് ചെയ്തു കഴിഞ്ഞാൽ നിങ്ങളെ ഒരു മനുഷ്യൻ സ്പർശിച്ചാൽ പോലും അത് ഇഷ്ടപ്പെടില്ല എന്നും താരം പറയുന്നു. ലൈംഗിക ജീവിതം ഒന്നുമില്ല എന്നും നടി വ്യക്തമാക്കി.
ഒരു മനുഷ്യൻ തനിക്ക് മുന്നിൽ നഗ്നനായി വന്ന നിന്നാൽ പോലും അത് തന്നെ ബാധിക്കില്ല. വിക്കിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല എന്നും താരം പറയുന്നു. മയക്കുമരുന്നിനെ താൻ വെറുക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു. എന്തായാലും ആരും പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.