ഈ അടുത്തായിരുന്നു നടി മഹാലക്ഷ്മിയും രവീന്ദ്രറും തമ്മിലുള്ള വിവാഹം. ഇവരുടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നത് മുതല്‍ ട്രോളുകളും വിമര്‍ശനവും എല്ലാം ഒരു വശത്തുകൂടി വന്നുകൊണ്ടിരിക്കുന്നു. ഇതിനോടെല്ലാം ശക്തമായ രീതിയില്‍ തന്നെ മഹാലക്ഷ്മി പ്രതികരിച്ചിരുന്നു.
മഹാലക്ഷ്മി പണം കണ്ടിട്ടാണ് ഈ വിവാഹത്തിന് നിന്നത് എന്ന് അടക്കമുള്ള വിമര്‍ശനങ്ങളാണ് നടിക്കു നേരെ വന്നത്. അതുപോലെ ഇരുവരുടെ രണ്ടാം വിവാഹമായതും പലരും പ്രശ്നമായി കണ്ടു. ഇപ്പോള്‍ വിമര്‍ശകര്‍ക്കുള്ള മറുപടി കൊടുത്തിരിക്കുകയാണ് നടി. ഇതിന് താഴെ നടിയുടെ ഭര്‍ത്താവും കമന്റ് ഇട്ടു.
‘ജീവിതം മനോഹരമാണ്, നീ അത് സന്തോഷമുള്ളതാക്കി ഭര്‍ത്താവേ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മഹാലക്ഷ്മിയുടെ ആദ്യത്തെ പോസ്റ്റ്. ഇപ്പോഴിതാ മറ്റൊരു പോസ്റ്റുമായി എത്തിയിരിയ്ക്കുകയാണ് നടി.
മഹാലക്ഷ്മിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് മറുപടിയുമായി രവി കമന്റില്‍ എത്തിയതോടെ അതൊരു പരസ്യമായ ചാറ്റിങ് ആയി മാറുകയായിരുന്നു. രണ്ട് പേരുടെയും പ്രണയത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക് ഈ ചാറ്റ് തന്നെ ധാരാളം. ‘പ്രണയം എന്നാല്‍ എല്ലാം തികഞ്ഞത് ആയിരിക്കണം എന്നില്ല, സത്യസന്ധമായിരുന്നാല്‍ മതി’ എന്നാണ് മഹാലക്ഷ്മിയുടെ പോസ്റ്റ്. അതിന് താഴെയാണ് രവിയുടെ കമന്റ്. ‘എനിക്ക് മഹാലക്ഷ്മിയെ ഇഷ്ടമാണ്. അവള് എന്നെ ഭ്രാന്തമായി തിരിച്ച് സ്നേഹിയ്ക്കുന്നതാണ് യഥാര്‍ത്ഥ പ്രണയം’ എന്നാണ് രവിയുടെ മറുപടി.