ക്ഷമ ബിന്ദുവിന് ശേഷം സ്വയം വിവാഹം കഴിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ടെലിവിഷന്‍ താരം കനിഷ്ക സോണി. പുരുഷന്മാരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് താന്‍ സ്വയം വിവാഹിതയായതെന്നാണ് കനിഷ്ക പറയുന്നത്. നാലു മാസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് ചേക്കേറിയ താരമാണ് കനിഷ്ക. ഹിറ്റ് സീരിയലായ ദിയാ ഓര് ബാത്തി ഹമ്മിലെ അഭിനേതാവാണ് കനിഷ്ക.
പുരുഷന്മാരെ ഇഷ്ടമില്ലെന്ന് പറഞ്ഞാല്‍ അധികമാകില്ലെന്നും തനിക്ക് അവരെ തീരെ വിശ്വാസമില്ലെന്നും കനിഷ്ക പറഞ്ഞു. പ്രണയത്തിന് വേണ്ടി അന്വേഷിച്ച് നടന്ന് സ്വയം ടോക്സിക് ബന്ധത്തില്‍ അകപ്പെടുന്നതിലും നല്ലത് താന്‍ തന്നെ പ്രണയിക്കുന്നതാണെന്നു പറഞ്ഞാണ് കനിഷ്ക സ്വയം വിവാഹിതയായത്. ഭഗവാന് ശ്രീകൃഷ്ണനോട് മാത്രമാണ് താന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. താനിപ്പോള്‍ വിവാഹിതയാണ്. ഇത് ഒറ്റരാത്രി കൊണ്ട് എടുത്ത തീരുമാനമല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
ചടങ്ങുകളൊന്നുമില്ലാതെയായിരുന്നു വിവാഹം. സിന്ദൂരവും മംഗല്‍സൂത്രയും അണിഞ്ഞാണ് വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. വഡോദര സ്വദേശിനിയായ ക്ഷമ ബിന്ദു സ്വയം വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ തനിക്ക് സ്വയം വിവാഹം കഴിക്കാനുള്ള പ്രചോദനം ക്ഷമയല്ലെന്നാണ് കനിഷ്ക പറയുന്നത്.