ബാലതാരമായി വന്ന് സിനിമയില്‍ നായിക വേഷം വരെ കൈകാര്യം ചെയ്ത നടിയാണ് എസ്താര്. ഓള് എന്ന ചിത്രത്തിലെ നായികാവേഷത്തിലാണ് താരം എത്തിയത്. ഇപ്പോള്‍ എസ്താറിന്റെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ആദ്യ ഭാഗത്തില്‍ നല്ല പ്രതികരണം ആണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിലെ അഭിനയം നടിയുടെ കരിയറിന്റെ നല്ലൊരു ഭാഗം കൂടിയായിരുന്നു. ഇപ്പോള്‍ ദൃശ്യം 2വാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മോഹന്‍ലാലിന്റെ മകളായി വരുന്ന എസ്താര് ഇത്തവണ കുറച്ച് പക്വതയോടെയാണ് എത്തുക എന്നാണ് റിപ്പോര്‍ട്ട്.
സിനിമക്ക് പുറമെ അവതാരികയായും ഫോട്ടോഷൂട്ടിലുമായും നടി എത്താറുണ്ട്. വേറിട്ട ചിത്രങ്ങളുമായി വരുന്ന എസ്താര് ചിത്രങ്ങള്‍ അതിവേഗത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കഴിഞ്ഞ ദിവസവും തന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണത്തെക്കാള്‍ മോശം പ്രതികരണം ആയിരുന്നു ലഭിച്ചത്. അതേസമയം മോശം കമന്റുകള്‍ തന്റെ അച്ഛനെ വേദനിപ്പിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
‘ആദ്യമൊക്കെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നോക്കിയിരുന്നത് അച്ഛനായിരുന്നു, അന്നും ഇത്തരത്തിലുള്ള കമന്റ് കണ്ട് അച്ഛന് വേദനിച്ചിരുന്നു. എങ്ങനെയാണ് ഇങ്ങനെയൊക്കെ ഒരു ചെറിയകുട്ടിയോട് പറയാന്‍ തോന്നുന്നതെന്നും അച്ഛന് ചിന്തിച്ചിരുന്നതായി നടി പറയുന്നു’. എന്നാല്‍ ഇത്തരം പ്രതികരണങ്ങളെ അതിജീവിച്ചാണ് താരം ഇന്ന് മുന്നേറികൊണ്ടിരിക്കുന്നത്.
ഇന്ന് എസ്താറിനെക്കുറിച്ച് സിനിമാലോകത്തിന് വലിയ പ്രതീക്ഷകളാണ്. ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാവാന്‍ താരത്തിന് കഴിയും എന്ന പ്രതീക്ഷ പലരിലും ഉണ്ട്. നല്ല അഭിനയം തന്നെയാണ് ഈ പ്രതീക്ഷക്ക് പിന്നിലും.