ആരാധകര്‍ ഏറെയുള്ള നടിയാണ് ഭാവന. മലയാളത്തില്‍ മിന്നി തിളങ്ങിയ നടി വിവാഹത്തോടെ കന്നഡ ചിത്രത്തില്‍ സജീവം ആയി. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെ തിരിച്ചുവരികയാണ് നടി. സിനിമയുടെ പ്രെമോഷന് പരിപാടിക്കിടെ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്.
‘സിനിമയ്ക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടു, നമ്മള് അതിനെ എത്രത്തോളം സ്നേഹിച്ചു, എങ്ങനെ അതില്‍ വര്‍ക്ക് ചെയ്തു എന്നൊന്നും കാണികള്‍ക്ക് അറിയേണ്ടതില്ലെന്ന് നടി പറയുന്നു. സിനിമ നല്ലതാണോ എന്ന് മാത്രമേ അവര്‍ നോക്കുകയുള്ളു. സ്ക്രീനില്‍ എന്താണ് കാണുന്നത് എന്ന് നോക്കിയിട്ടാണല്ലോ അവര്‍ വിലയിരുത്തുന്നത്. സിനിമയുടെ റിലീസ് കഴിഞ്ഞിട്ടേ അത് തീരുമാനിക്കാന്‍ കഴിയൂ’, എന്നാണ് ഭാവന പറഞ്ഞത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി’ന്റെ പ്രമോഷനിടെ ആയിരുന്നു നടിയുടെ പ്രതികരണം.
മലയാള സിനിമയില്‍ നല്ല മാറ്റങ്ങളാണ് ഇതുവരെ ഉണ്ടായിരിക്കുന്നതെന്നും ഭാവന പറഞ്ഞു. നായിക, നായകന്, വില്ലന്‍ എന്നതില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു മലയാള സിനിമ. ഇപ്പോള്‍ അതൊക്കെ മാറി. എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും നടി പറയുന്നു.
ഷറഫുദ്ധീനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുണ്‍ റുഷ്ദി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു . ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഫറസ്റ്റ് ലുക്കിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ലണ്ടന്‍ ടാക്കീസിന്റെ ബാനറില്‍ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് നിര്‍മ്മിക്കുന്നത് റെനീഷ് അബ്ദുള്‍ഖാദറും രാജേഷും ചേര്‍ന്നാണ് .