2007ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ഭാമ. ചിത്രത്തിലെ കോലക്കുഴല്‍ വിളി കേട്ടോ എന്ന് തുടങ്ങുന്ന ഗാനത്തിലെ ശാലീന സുന്ദരിയെ പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിവാഹം ശേഷം താരം സിനിമയില്‍ ഒന്നും അഭിനയിച്ചിരുന്നില്ല. എന്നാല്‍ സിനിമ പൂര്‍ണ്ണമായും വിടാതെ നല്ല അവസരം വന്നാല്‍ മടങ്ങി വരണം എന്നാണ് ആഗ്രഹമെന്ന് ഭാമ അറിയിച്ചിരുന്നു.
അവതാരകയായി തിളങ്ങിയിരുന്നു താരം പെട്ടന്നായിരുന്നു വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 2020 ജനുവരി 30നായിരുന്നു ഇരുവരും വിവാഹിതരായത്. അരുണിനെ പരിചയപ്പെട്ടതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സഹപാഠി കൂടിയാണ് അരുണ്‍. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ ചെന്നിത്തല സ്വദേശിയാണ്. ഇരുവരുടെയും പ്രണയ വിവാഹമാണെന്ന അഭിപ്രായം വന്നിരുന്നെങ്കിലും പിന്നീട് വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.
ഇരുവരുടെയും വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം തികയുകയാണ്. ഇതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയിലും എത്തിയിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു നടി രംഗത്തെത്തിയത്. അരുണിന്റെ നെഞ്ചോട് ചേര്‍ന്നുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.
ഭാമയുടെ വിവാഹ വാര്‍ഷികം അറിഞ്ഞതോടെ നിരവധി പേര് ആശംസ അറിയിച്ച് രംഗത്തെത്തി. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റിട്ടത്. റിമി ടോമി, സരയു മോഹന്‍, ശരണ്യ മോഹന്‍, മുക്ത, വീണ നായര്‍, വിഷ്ണുപ്രിയ പിള്ള, സുചിത്ര മുരളി, മാളവി മേനോന് തുടങ്ങിയ ഭാമയുടെ സുഹൃത്തുക്കളും അടികുറിപ്പുമായി വന്നു.