സൗത്ത് ഇന്ത്യയിലെ സൂപ്പര്‍ നടിമാരില്‍ ഒരാളാണ് അനുഷ്ക ഷെട്ടി. ബാഹുബലി പോലെ മെഗാഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച് ഇന്ത്യ മുഴുവന്‍ ആരാധകരെ സമ്പാദിച്ച താരം കുറച്ച് നാളുകളായി സിനിമയില്‍ നിന്നും പൊതു വേദിയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നടി തിരിച്ചു വരവിന് ഒരുങ്ങുകയാണ്. മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്ക തിരിച്ചെത്തുന്നത്. മഹേഷ് ബാബു പി. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവീന്‍ പോളിഷെട്ടിയാണ് നായകനാകുന്നത്.
അനുഷ്കയുടെ തിരിച്ചു വരവ് വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു. ഇതിനിടയില്‍ ഇപ്പോഴിത താരം കഴിഞ്ഞ മൂന്ന് വര്‍ഷമായി സിനിമയില്‍ നിന്നും മാറി നില്‍ക്കാനുണ്ടായ കാരണമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ചിരിക്കുന്ന രോഗം ഉള്ളത് കൊണ്ടാണ് നടി മൂന്ന് കൊല്ലത്തോളം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത് എന്നാണ് സൂചന. താരം തന്റെ രോഗാവസ്ഥ കുറച്ച് നാള് മുന്‍പ് ആരാധകരെ അറിയിച്ചിരുന്നു.
”എനിക്ക് ചിരിക്കുന്ന രോഗമുണ്ട്. ചിരിക്കുന്നത് ഒരു പ്രശ്നമാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം?,എനിക്കത് പ്രശ്നമാണ്. ഞാന്‍ ചിരിക്കാന്‍ തുടങ്ങിയാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ ഞാന്‍ തുടരും.
കോമഡി രംഗങ്ങള്‍ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ എനിക്ക് ചിരി നിര്‍ത്താന്‍ പറ്റതായി വരും പലപ്പോഴും പല തവണ സിനിമകളുടെ ഷൂട്ടിംഗ് പോലും തടസപ്പെട്ടിട്ടുണ്ട്” എന്നാണ് അനുഷ്ക പറഞ്ഞത്.
ഇതിന്റെ ചികിത്സയുടെ ഭാഗമായിട്ടാകാം അനുഷ്ക അഭിനയം തത്ക്കാലം നിര്‍ത്തിയത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം
അനുഷ്കയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത് 2020ല്‍ റിലീസ് ചെയ്ത ‘നിശബ്ദം’ എന്ന സിനിമയാണ്.