ഇപ്പോള്‍ ശരീരവണ്ണം കുറച്ചതിന്റെ സന്തോഷത്തിലാണ് നടി അനു സിത്താര. നടി മെലിഞ്ഞ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആരാധകരും എത്തിയത്. എങ്ങനെയാണ് വണ്ണം കുറച്ചത്, ഡയറ്റ് പ്ലാന്‍ കൃത്യമായി ഫോളോ ചെയ്തത് എങ്ങനെ എന്നിങ്ങനെയുള്ള നിരവധി ചോദ്യം വന്നിരുന്നു. എന്നാല്‍ തനിക്ക് ഡയറ്റ് പ്ലാന്‍ പറഞ്ഞ് തന്നത് ഉണ്ണിയേട്ടന് ആണെന്നും താരം പറഞ്ഞിരുന്നു.
ഒരു മാസം കൊണ്ട് ആറ് കിലോ കുറച്ച്, പിന്നാലെ വെയിറ്റിങ് സ്കെയില്‍ വാങ്ങിയപ്പോള്‍ രണ്ട് കിലോ കൂടി കുറഞ്ഞു. ഇപ്പോള്‍ ഇനി അധികം വണ്ണം കുറക്കില്ലെന്ന് പറയുകയാണ് നടി. ഒരുപാടൊന്നും കുറയ്ക്കേണ്ട. രാമന്റെ ഏദന്‍തോട്ടം സമയത്തെ തടി ആക്കിയെടുക്കണം എന്നാണ് തന്റെ അഗ്രഹം, അനു പറയുന്നു. നിലവില്‍ ദിവസേനയുളള നൃത്ത പരിശീലനത്തോടൊപ്പം ഒരു ഡയറ്റ് ഫോളോ ചെയ്യുകയാണ് നടി.
വയനാട്ടുകാരിയായ അനു ലോക്ഡൗണ്‍ സമയത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. തന്റെ വീടും പരിസരവും ഒപ്പം നാടിന്റെ ഭംഗിയുമെല്ലാം വ്ളോഗിലൂടെ അനു കാണിച്ചിരുന്നു. തീര്‍ത്തും പച്ചപ്പ് തീര്‍ത്ത മലനിരകളും കുന്നിന്ചെരുവുകളുമെല്ലാം താരം വീഡിയോയില്‍ അതേപടി പകര്‍ത്തി ഷേയര് ചെയാറുണ്ട്. ഇടയ്ക്ക് അനുജത്തിയുടെ പാട്ടും വ്ളോഗില്‍ ചേര്‍ക്കാറുണ്ട്.
2013ലാണ് അനു സിനിമയിലേക്ക് വരുന്നത്. സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത’പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം, തുടര്‍ന്ന് ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. പിന്നീട് നടിയ്ക്ക് നിരവധി ഓഫറുകളും വരാന്‍ തുടങ്ങി. ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം, അച്ചായന്‍സ്, സര്‍വ്വോപരി പാലാക്കാരന് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചു.