മലയാളത്തിലെ യുവ നായികമാരിൽ ഒരാളാണ് അന്ന രേഷ്മ രാജൻ. അന്ന അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിലെ അന്നയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസ ആണ് ലഭിച്ചത്. പിന്നീട് പല ചിത്രങ്ങളുടെ ഭാഗമായി അന്ന മുൻപോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ കോശിയുടെ ഭാര്യയായി അഭിനയിച്ചതും അന്നയായിരുന്നു.
ഇപ്പോഴിതാ മോഹൻലാലിനേ ആദ്യമായി കണ്ടപ്പോൾ ഉള്ള അനുഭവം പങ്കു വയ്ക്കുകയാണ് താരം. അമ്മയുടെ പഴയ ഒരു വീഡിയോ ആണ് ഇത്. വെളിപാടിൻ്റെ പുസ്തകം എന്ന സിനിമയുടെ ഷൂട്ട് നടക്കുകയാണ്. ഷൂട്ട് തുടങ്ങി നാലു ദിവസത്തിനു ശേഷമാണ് അദ്ദേഹം ക്ലാസിൽ വരുന്നത്. തങ്ങൾ ക്ലാസ് റൂമിൽ ഇരിക്കുന്ന സീൻ ആണ് എടുക്കുന്നത്. അദ്ദേഹം സൈഡിലൂടെ പാസ് ചെയ്തു പോകുമ്പോൾ മുഴുവൻ ചന്ദനത്തിൻ്റെ മണം. ഏതോ ഒരു ഗന്ധർവ്വൻ വരുന്ന ഫീൽ ആയിരുന്നു അപ്പോൾ. രാവിലെ മുതൽ തന്നെ ഷൂട്ട് ഉണ്ടായിരുന്നു.
തങ്ങൾ ക്ഷീണിച്ചു ഇരിക്കുകയാണ്. എന്നാൽ ലാലേട്ടൻ വന്നതോടെ എല്ലാവർക്കും ഊർജ്ജമായി. അദ്ദേഹം വരുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബ് ആണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ നല്ലൊരു പോസിറ്റീവ് ഫീലാണ്. അദ്ദേഹത്തെ പേടിച്ചിട്ടാണോ പോസിറ്റീവ് വൈബ് എന്ന് അറിയില്ല.
അതിനുശേഷം എടുത്ത് സീനൊക്കെ ആദ്യ ടേക്കിൽ തന്നെ ഓക്കേ ആയി. അല്ലെങ്കിൽ മിനിമം മൂന്ന് ടേക്ക് ആണ്. ആ ഒരു ബൈബിൾ ലാലേട്ടനെ കാണുമ്പോൾ തനിക്ക് ഫീൽ ചെയ്യാറുണ്ട്. അന്നാ രാജൻ പറയുന്നു. വെളിപാടിൻറെ പുസ്തകം എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത് 2017 ലാണ്.