ആടുജീവിതം മതം എന്ന സിനിമയുടെ വിദേശ ഷെഡ്യൂൾ പൂർത്തിയായിരിക്കുകയാണ്. ഏതാണ്ട് മൂന്നു മാസത്തെ ചിത്രീകരണത്തിലാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. ആടുജീവിതം വിദേശ ഷെഡ്യൂൾ പൂർത്തിയായി. വീട്ടിലേക്ക് തിരിച്ചു വരുന്നു. ലൊക്കേഷൻ ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത് ഇങ്ങനെ.
കേരളത്തിൽ പത്ത് ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട് എന്നാണ് സൂചന. ഇക്കഴിഞ്ഞ മാർച്ചിൽ 16നാണ് സഹാറ, അൾജീരിയ സ്ഥലങ്ങളിൽ ചിത്രീകരണത്തിലെ രണ്ടാംഘട്ടം തുടങ്ങിയത്. മാർച്ച് അവസാനത്തോടെ പൃഥ്വിരാജ് ലൊക്കേഷനിൽ എത്തുകയും ചെയ്തു. ഇതിനിടയിൽ ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചു. കോവിഡ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതിനാൽതന്നെ ഏപ്രിൽ ഒന്നിന് ചിത്രീകരണം നിർത്തിവയ്ക്കുകയും ചെയ്തു.
#PrithvirajSukumaran @ #Jordan with Family #Aadujeevitham location pic.twitter.com/DTQUP2xTHm
— Akshay (@therealakzhay) June 12, 2022
പിന്നീട് ഏപ്രിൽ 24-ന് ചിത്രീകരണം പുനരാരംഭിച്ചത്. ഏതാണ്ട് 40 ദിവസം സഹാറ മരുഭൂമിയിലും 35 ദിവസം ജോർദാനിലെ വാദിറാമിലും ചിത്രീകരണം നടന്നു. ഒരു നീണ്ട ഇടവേളക്ക് ശേഷം പ്രസിദ്ധ സംഗീത സംവിധായകൻ എ ആർ റഹ്മാൻ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചു വരുകയാണ്.
#Aadujeevitham Foreign Schedule Pack Up, 10-12 Days Of Shoot Remaining In Kerala.#PrithvirajSukumaran Latest ! pic.twitter.com/Zq0GzIvHdy
— Sharon (@sharon______n) June 11, 2022
ഇദ്ദേഹം ആടുജീവിതം ലൊക്കേഷൻ സന്ദർശനം നടത്തിയത് വലിയ വാർത്തയായിരുന്നു. പൃഥ്വിരാജ് തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിനുവേണ്ടി ശരീരഭാരം വളരെയധികം കുറച്ചിരുന്നു പൃഥ്വിരാജ്.