തമിഴിലെ ഉലകനായകൻ ആണ് കമൽഹാസൻ. ഈ കഴിഞ്ഞ ദിവസം കമൽ കൊച്ചിയിലെത്തിയിരുന്നു. താര നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രം. പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ തുടങ്ങിയവരുമുണ്ട്. തെന്നിന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്.
ചിത്രത്തിൻറെ പ്രീ ലോഞ്ച് ഇവൻറ് കഴിഞ്ഞദിവസം കൊച്ചിയിൽ നടന്നിരുന്നു. പ്രമോഷന് ഭാഗമായിട്ടാണ് ഈ ചടങ്ങ് നടന്നത്. കമലഹാസനൊപ്പം നടൻ നരേനും ഉണ്ടായിരുന്നു. മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് നരേൻ. പല ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. തമിഴിലും ഇദ്ദേഹം സജീവം.
പല സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് താരം തമിഴിൽ. ഇപ്പോഴിതാ കമലിനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ഒരു പ്രൈവറ്റ് ജെറ്റിൽ നിന്നും എടുത്ത ചിത്രമാണ് ഇത് എന്ന് വ്യക്തം. തൻറെ ഇൻസ്റ്റഗ്രാമിൽ ആണ് നരേൻ ചിത്രം പങ്കു വച്ചത്. ചിത്രം പങ്കുവെച്ചുകൊണ്ട് താരം പറഞ്ഞത് എന്താണെന്ന് അറിയുമോ? ഞാൻ എന്നും മനസ്സിൽ ചേർത്തുവയ്ക്കുന്ന യാത്ര. ഇതാണ് ചിത്രത്തിന് താരം അടിക്കുറിപ്പ് നൽകിയത്.
മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നത്. ആരാധകരെ ഇളക്കിമറിക്കാൻ ആണ് ഇരുവരും ചടങ്ങിൽ നിന്നും മടങ്ങിയത്. എന്തായാലും ചിത്രത്തിനു പ്രതീക്ഷ വാനോളം ആണ്. ജൂൺ മൂന്നിന് ചിത്രം പ്രദർശനത്തിനെത്തും. ഫഹദ് ഫാസിലിന് പുറമേ മലയാളത്തിൽ നിന്നും നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയവരും ചിത്രത്തിലുണ്ട്.