ഒന്നോ രണ്ടോ പടത്തില്‍ മുഖം കാണിച്ചവര്‍ കാണിക്കുന്ന ജാഡയും ആഡംബരവും, ഇവരൊക്കെ പാഠമാക്കേണ്ടത് ഇങ്ങേരുടെ ജീവിതമാണ്; ഹരീഷ് പേരടി

കേരളത്തിലും കൊവിഡ് രോഗികള്‍ ദിനം പ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഒരു ഇടവേളക്ക് ശേഷമാണ് വൈറസ് വീണ്ടും വ്യാപിക്കുന്നത്. ജനങ്ങളുടെ അശ്രദ്ധ തന്നെയാണ് ഇതിന് കാരണവും. ഒരു തരത്തിലും വൈറസിനെ പിടിച്ച് നിര്‍ത്താന്‍ പറ്റാതെ പതച്ച് നില്‍ക്കുകയാണ് മേല്‍ ഉദ്യോഗസ്ഥരും. അതേസമയം കേരളത്തിന് പുറത്തെ കൊവിഡ് കേസ് നോക്കുകയാണെങ്കിലും മരണ സംഖ്യയും കൂടുന്നത് കാണാം. വളരെ ദയനീയമാണ് മറ്റു ചില സംസ്ഥാനങ്ങളിലെ അവസ്ഥ. രാത്രികാല യാത്രാ നിരോധനം കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. മറ്റു യാത്രകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ ഇതേ കാര്യത്തെക്കുറിച്ച് നടന്‍ ഇന്ദ്രന്‍സ് നടത്തിയ രസകരമായ സംഭാഷണ ശകലം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സിനിമാ ലൊക്കേഷനില്‍ വെച്ചാണ് ഈ സംഭാഷണം നടന്നത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടി ഈ സംഭാഷണം പുറത്തുവിട്ടത്. ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം കാണാം.

‘ഇന്ന് ഇന്ദ്രന്‍സ് ഏട്ടന്റെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.. ഇടവേളയില്‍ ഒരു സുഹൃത്ത് മൂപ്പരോട് ഇങ്ങിനെ ചോദിച്ചു… സു -കൊറോണ ഒരിക്കല്‍ വന്നാല്‍ വീണ്ടും വരുമോ?..,ഇ- വരും…,സു- എങ്ങിനെ?..ഇ-ആദ്യം വന്നതുകൊണ്ട് അതിന് വഴിയറിയാമല്ലോ…പിന്നീട് ഞാന്‍ ഇന്ദ്രന്‍സേട്ടനെ നോക്കുമ്പോള്‍ മൂപ്പര്‍ക്ക് ബഷീറിന്റെയും VKN  ന്റെയും ഒക്കെ മുഖഛായ ഉണ്ടായിരുന്നു…’

നമ്മുടെ തിരുവനന്തപുരത്തുക്കാരനാണ്.. ഇന്നും ഒരു തയ്യല്‍ക്കാരനായിരുന്നു എന്ന് പറയാന്‍ ഒരു നാണവുമില്ല… ഒന്നോ രണ്ടോ പടത്തില്‍ മുഖം കാണിച്ചവര്‍ കാണിക്കുന്ന ജാഡയും ആഡംബരവും… ഇവരൊക്കെ പാഠമാക്കേണ്ടത് ഇങ്ങേരുടെ ജീവിതമാണ്..’.

നിരവധി പേരാണ് ഈ കമന്റിന് ലൈക്ക് നല്‍കുന്നത്. ഒട്ടേറെ പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുന്നുമുണ്ട്. ഇപ്പോള്‍ ഈ പോസ്റ്റ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.