നടന് ദിലീപിന് യുഎഇ ഗോള്‍ഡന്‍ വിസ. വിവിധ തൊഴില്‍ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്മാന്, ടൊവിനോ തോമസ്, പൃഥ്വിരാജ്, മീര ജാസ്മിന്, ആസിഫ് അലി, തുടങ്ങി നിരവധി മലയാള സിനിമ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
2021ല്‍ ആണ് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍ഡന്‍ വിസ ലഭിച്ചത്. പത്ത് വര്‍ഷമാണ് ഗോള്‍ഡന്‍ വിസയുടെ കാലാവധി. ഗോള്‍ഡന്‍ വിസ ലഭിച്ചവര്‍ക്ക് യുഎഇയില്‍ സ്പോണ്‍സറുടെ സഹായമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും.