മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ നിന്നും എല്ലാം താരത്തിന് ലഭിച്ചത് ഗ്ലാമർ പ്രാധാന്യമുള്ള വേഷങ്ങൾ മാത്രമായിരുന്നു. എന്നാൽ മലയാളം സിനിമയിൽ നിന്നും മാത്രമാണ് താരത്തിന് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചത്. ഇപ്പോൾ മലയാളി താരങ്ങളെ കുറിച്ച് താരം പറയുന്ന വാക്കുകൾ ആണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി മാറിയിരിക്കുന്നത്.
ഏറെ നാളുകൾക്ക് ശേഷം താരം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഡിഎൻഎ എന്ന സിനിമയിലൂടെയാണ് താരം തിരിച്ചെത്തിയിരിക്കുന്നത്. ഇപ്പോൾ ഈ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ താരം പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറിയിരിക്കുന്നത്. എങ്ങനെയാണ് എല്ലാ മലയാളികളും ഇങ്ങനെ ആയത് എന്നും ഇത് ജന്മനാ ഉള്ളതാണോ എന്നുമാണ് താരം ചോദിക്കുന്നത്.
“എങ്ങനെയാണ് മലയാളികൾ ഇത്രയും മൾട്ടി ടാലൻഡഡ് ആയത്? ഇത് ജന്മനാ ഉള്ള ഗുണമാണോ? എന്ത് ജോലി ഏൽപ്പിച്ചാലും അതൊക്കെ വളരെ ഗ്രേസ് ആയിട്ട് ചെയ്തുതീർക്കുന്നവർ ആണ് മലയാളികൾ. ഞാനിത് കഴിഞ്ഞ 12 വർഷമായി നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. എന്ത് ജോലി പറഞ്ഞാലും അവർ അത് നല്ല രീതിയിൽ ചെയ്യും. പാട്ട് പാടാൻ ആയാലും ഡാൻസ് കളിക്കാൻ ആയാലും അത് ചെയ്യുന്നവർ ആണ് മലയാളികൾ. നന്നായി അഭിനയിക്കുന്ന നടന്മാരുടെ കാര്യത്തിലും ടെക്നീഷ്യന്മാരുടെ കാര്യത്തിലും എപ്പോഴും മലയാളികൾ മുന്നിൽ തന്നെയാണ്” – നടി പറയുന്നു.
“വിദ്യാഭ്യാസത്തിലും മലയാളികൾ തന്നെയാണ് എപ്പോഴും മുന്നിൽ. മറ്റുള്ള സംസ്ഥാനങ്ങളിൽ ഉള്ളവർ മോശക്കാർ ആണ് എന്നല്ല. എങ്കിലും മലയാളികൾ ഒരു പിടി മുന്നിൽ നിൽക്കുന്നുണ്ട് എപ്പോഴും. ഒരിക്കലും ഒരു കാര്യത്തിനോടും ഇവർ നോ പറയാറില്ല. ഇത് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ് ഇത്. ഒരുപക്ഷേ നിങ്ങളുടെ ജീനിന്റെ ഗുണം ആയിരിക്കും” – താരം കൂട്ടിച്ചേർക്കുന്നു.